ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; ആശങ്ക വേണ്ടെന്നും ഉടന്‍ നടപടിയെന്നും മുഖ്യമന്ത്രി

വന്യജീവി ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എന്‍സിപി
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാത്തതില്‍ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തിലാണ് സിപിഐ വിമര്‍ശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയാണെന്നും ഇതു പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍
പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നു, കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല; കെ മുരളീധരൻ

വന്യജീവി ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എന്‍സിപി ചൂണ്ടിക്കാണിച്ചു. കേന്ദ്ര വനം നിയമമാണ് പ്രശ്‌നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര നിയമപ്രകാരം വന്യ ജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, പെന്‍ഷന്‍ എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com