മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്; തൃശൂരില്‍ മത്സരം ലൂസായെന്ന് എംവി ഗോവിന്ദന്‍

തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു
എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം
എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം ഫെയ്സ്ബുക്ക്

തിരുവനന്തപുരം: വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെ മുരളീധരന്‍ അവസരവാദിയാണ്. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ പോകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിനെതിരെ എടുത്ത നടപടിയുടെ കാലാവധി തീരുന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ, അദ്ദേഹത്തെ ഒഴിവാക്കാനല്ല. രാജേന്ദ്രനെ പാര്‍ട്ടിയുമായി ചേര്‍ത്ത് നിര്‍ത്തുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെടുന്നത്. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

എംവി ​ഗോവിന്ദന്റെ വാർത്താസമ്മേളനം
കൊടും ചൂട്: അഞ്ചു ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട്

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. വളരെ വേഗം തന്നെ അയാളെയും അറസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂക്കോട് കോളജിലെ സംഭവത്തില്‍ വിവിധ സംഘടനയിലെ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഇതില്‍പ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐയും ഇതില്‍ ഭാഗമായിട്ടുണ്ട്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ മുഖം നോക്കാതെ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com