യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുഹൃത്തും മരിച്ചു

മാര്‍ച്ച് നാലിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്
സരിത
സരിത

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്നയാളും മരിച്ചു. യുവതിയുടെ സുഹൃത്ത് പൗഡിക്കോണം ചെല്ലമം​ഗലം സ്വദേശിയുമായ ബിനു (50) ആണ് മരിച്ചത്.

സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് നേരത്തെ ഇയാൾ തീ കൊളുത്തി കൊന്നത്. യുവതിയെ തീ കൊളുത്തിയ സമയത്ത് ബിനുവിനും പൊള്ളലേറ്റിരുന്നു. മാർച്ച് നാലിനാണ് യുവതി പൊള്ളലേറ്റ് മരിച്ചത്.

വീട്ടില്‍ നിന്നു വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി.

കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. ബിനുവിന്റെ സ്‌കൂട്ടറില്‍ നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

സരിതയെ കൊല്ലാൻ ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. ബിനുവിന്റെ സ്‌കൂട്ടറില്‍ നിന്നു വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

സരിതയെ കൊല്ലാൻ ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

സരിത
ജയ അരി 29 രൂപ, മട്ട അരി 30, റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോ; ശബരി കെ റൈസ് വിതരണോദ്ഘാടനം ബുധനാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com