നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടി; ജയ്പൂര്‍ സ്വദേശിയെ പിടികൂടി കേരള പൊലീസ്

2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടി; ജയ്പൂര്‍ സ്വദേശിയെ പിടികൂടി കേരള പൊലീസ്
നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടി; ജയ്പൂര്‍ സ്വദേശിയെ പിടികൂടി കേരള പൊലീസ് പ്രതീകാത്മക ചിത്രം

വയനാട്: നഗ്ന വീഡിയോ കോള്‍ വിളിച്ച് ബത്തേരി സ്വദേശിയായ യുവാവില്‍നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനി അറസ്റ്റില്‍. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണ(28)യാണ് പിടിയിലായത്. വയനാട് സൈബര്‍ പൊലീസ് ജയ്പുരില്‍ ചെന്നാണ് പ്രതിയെ പിടികൂടിയത്.

ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവതി പിടിക്കപ്പെടുമെന്ന് ഭയന്ന് യുവാവിന് തട്ടിയെടുത്ത തുക അയച്ചു നല്‍കിയിരുന്നു. 2023 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടി; ജയ്പൂര്‍ സ്വദേശിയെ പിടികൂടി കേരള പൊലീസ്
ചൂടിന് അറുതിയില്ല; ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നും ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി, ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.

തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് സൈബര്‍ പൊലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com