ഓൺലൈൻ ജോലി തട്ടിപ്പ്, വാട്സ്ആപ്പ് മെസേജ് വിശ്വസിച്ചു; യുവാവിന്‍റെ ലക്ഷങ്ങൾ പോയി; പാലക്കാട് സ്വദേശി പിടിയിൽ

വർക്ക് അറ്റ് ഹോം ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ചു
രാജേഷ് കുമാർ
രാജേഷ് കുമാർ

കോട്ടയം: ഓൺലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ചു യുവാവിൽ നിന്നു ആറ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കുമരംപുത്തൂർ ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) ആണ് പിടിയിലായത്. ​ഗാന്ധി ന​ഗർ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെരുമ്പായിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. യുവാവിന്റെ വാട്സ്ആപ്പിലേക്ക് മെസേജ് മെസേജ് അയച്ചാണ് തട്ടിപ്പ്. മെസേജ് ആക്സപ്റ്റ് ചെയ്ത യുവാവിനു ചെറിയ ജോലികളും തുച്ഛമായ പണവും ലഭിച്ചു. ഇതോടെ യുവാവിനു വിശ്വാസവും വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടുതൽ തുക ലഭിക്കാൻ പ്രൊസസിങ് ഫീസ് കൂടുതൽ അടക്കണമെന്നു പറഞ്ഞതിൻ പ്രകാരം യുവാവ് ആറ് ലക്ഷത്തോളം രൂപ പല തവണയായി നൽകുകയായിരുന്നു. തട്ടിപ്പാണെന്നു അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി.

പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിൽ യുവാവിന്റെ നഷ്ടമായ പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തുകയായിരുന്നു.

പിന്നാലെയാണ് അറസ്റ്റ്. കോടതിയിൽ ​ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ തുടരന്വേഷണം നടക്കുന്നു.

രാജേഷ് കുമാർ
'ആനകളില്ലാതെ പൂരം നടത്താനാവില്ല': അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനക്കടത്തിനും കൈമാറ്റത്തിനും കേന്ദ്ര അനുമതി; സ്വാ​ഗതം ചെയ്ത് സുരേഷ് ​ഗോപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com