'ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രി'

ജയരാജന്‍ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നതു മുഖ്യമന്ത്രിതന്നെയാണെന്നും സതീശന്‍ ആരോപിച്ചു
വിഡി സതീശന്‍
വിഡി സതീശന്‍ഫയൽ ചിത്രം

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ജയരാജന്‍ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നതു മുഖ്യമന്ത്രിതന്നെയാണെന്നും സതീശന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല സ്ഥാനാര്‍ഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തു വരുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്തു വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ പറയുകയാണെന്നും സതീശന്‍ പറഞ്ഞു.

''പണ്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അതൊക്കെ കടന്ന് ഒരുമിച്ച് ബിസിനസ് നടത്താനുള്ള തലത്തിലേക്ക് ബന്ധം വളര്‍ന്നുവെന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപി ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബിജെപിയെ സഹായിക്കുകയാണെന്നും'' സതീശന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഡി സതീശന്‍
20 വരെ രക്ഷയില്ല, ചുട്ടു പൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്

'കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്സും ഇ പി ജയരാജന്റെ കുടുംബാങ്ങള്‍ക്ക് പങ്കാളിത്തമുള്ള വൈദേഹം ആയുര്‍വേദ റിസോര്‍ട്ടും തമ്മില്‍ മാനേജ്മെന്റ് കരാറുണ്ട്. അതിന് ബിസിനസ് പങ്കാളിത്തം എന്നും പറയും. ബിജെപി. നേതാവും കേരളത്തിലെ സിപിഎം. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജനും. അവരുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ട്. ഇത് രണ്ടുപേരും നിഷേധിച്ചിട്ടില്ല. അവര്‍ തമ്മില്‍ കണ്ടിട്ടില്ല എന്നാണ് പറയുന്നത്. അത് അപ്രസക്തമാണ്, കേസ് കൊടുത്താല്‍ മുഴുവന്‍ തെളിവുകളും പുറത്തുവിടും. ജയരാജന്റെ കുടുംബാംഗങ്ങള്‍ നിരാമയ റിട്രീറ്റ്‌സിന്റെ അധികാരികളുമായി ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ കയ്യിലുണ്ടെന്നും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ആ ചിത്രം ഇപ്പോള്‍ പുറത്തുവിടാത്തതെന്നും'' വി ഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com