തൊഴിൽ സം​ഗമത്തിന് പോകാൻ ജീവനക്കാരുടെ കൂട്ട അവധി; ചോദ്യം ചെയ്ത കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് മർദനം

പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കെ രാജേഷ് മോന്‍
കെ രാജേഷ് മോന്‍

ആലപ്പുഴ: കൂട്ട അവധിയെടുത്ത് തൊഴിലാളി സം​ഗമത്തിന് പോയ വൈദ്യുതി ബോർഡ് ജീവനക്കാരെ ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മർദനം. എസ്എൽ പുരത്തെ സബ് ഡിവിഷൻ ഓഫിസിൽ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ രാജേഷ് മോനെ (48) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ചേർത്തലയിൽ നടത്തിയ തൊഴിലാളി സം​ഗമത്തിൽ പങ്കെടുക്കുന്നതിന് കലവൂർ സെക്‌ഷൻ ഓഫീസിലെ 17 ജീവനക്കാർ അവധി ചോദിച്ചിരുന്നു. എന്നാൽ പരീക്ഷക്കാലമായതിനാൽ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവർ പോയാൽ മതിയെന്നും രാജേഷ് മോൻ നിർദേശിച്ചതാണ് തർക്കത്തിനു കാരണമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ രാജേഷ് മോന്‍
കേളകത്ത് പട്ടാപ്പകൽ വീട്ടുപറമ്പിൽ കടുവ; പ്രദേശത്ത് നിരോധനാജ്ഞ

പരിപാടിക്കു ശേഷം എസ്എൽ പുരത്തെ ഓഫീസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തർക്കവും തുടർന്നു സംഘർഷവുമുണ്ടായി. അവധിക്കായി മുൻകൂട്ടി നോട്ടീസ് നൽകിയിട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അവധി അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാൻ സംഘടനാ നേതാക്കൾ എത്തിയപ്പോൾ അവരോടു രാജേഷ് മോൻ മോശമായി പെരുമാറിയെന്നും തള്ളിവീഴ്ത്തിയെന്നും അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സഞ്ജയ് നാഥ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com