എംഎല്‍എമാരും രാജ്യസഭാംഗങ്ങളും മത്സരിക്കുന്നതിനെതിരെ ഹര്‍ജി

ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: എംഎല്‍എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ഇവരുടെ രാജി ബന്ധപ്പെട്ട അധികൃതര്‍ വാങ്ങണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായ ഒ കെ ജോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉപതെരഞ്ഞെടുപ്പിനും അമിത വ്യയത്തിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേരള ഹൈക്കോടതി
പിണക്കം അവസാനിപ്പിച്ച് എസ് രാജേന്ദ്രന്‍; ദേവികുളം എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനില്‍

കേരളത്തില്‍ മന്ത്രി, എംഎല്‍എമാര്‍, രാജ്യസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ കെ കെ ശൈലജ, എം മുകേഷ്, ഷാഫി പറമ്പില്‍, വി ജോയ്, സി രവീന്ദ്രനാഥ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com