പൗരത്വ നിയമ ഭേദഗതി; കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍, നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

സിഎഎ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻഫയൽ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍.

പ്രതിഷേധവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം നല്‍കി. നേരത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട കേസുകളില്‍ അപേക്ഷകള്‍ കോടതിയില്‍ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

സിഎഎ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ എടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയൻ
നിരത്തുകള്‍ കീഴടക്കാന്‍ മലയാളിയുടെ ഇലക്ട്രിക് വാഹനം; ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ മലാവി

വിവിധ സംഘടനകളും ഇക്കാര്യം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 69 കേസുകള്‍ മാത്രമാണു പിന്‍വലിച്ചതെന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് സംസ്ഥാന കേസുകള്‍ പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com