പൊലിസ് സീല്‍ ചെയ്ത മോന്‍സന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി

വ്യാജ പുരാവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും വീട്ടിലെ പരിശോധനക്ക് ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈആര്‍ റസ്റ്റം അറിയിച്ചു.
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ പൊലീസ് സീല്‍ ചെയ്തിരുന്ന വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോന്‍സന്റെ കലൂരിലെ വീട്ടിലെ സാധനങ്ങളാണ് കാണാതായിരിക്കുന്നത്. വ്യാജ പുരാവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും വീട്ടിലെ പരിശോധനക്ക് ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈആര്‍ റസ്റ്റം അറിയിച്ചു. വീട്ടില്‍ മോഷണം നടന്നതായി മോന്‍സന്റെ ബന്ധുക്കളും പരാതി നല്‍കിയിരുന്നു.

വീട്ടിലുണ്ടായിരുന്ന നിലവിളക്കുകള്‍, പഞ്ചലോഹത്തിലും ചെമ്പിലും തീര്‍ത്ത പ്രതിമകള്‍ തുടങ്ങിയ 15 വസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. വീടിന്റെ വാതികളോ ജനലുകളോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശമുള്ള ആളുകളാകാം മോഷണം നടത്തിയതെന്നാണ് സംശയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും മോന്‍സന്റെ വീട്ടില്‍ ഇല്ലെന്ന് മനസ്സിലായതെന്ന് ഡിവൈഎസ്പി പറഞ്ഞു. നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് താക്കോല്‍ ലോക്ക് ചെയ്ത്വെച്ചിരുന്നത്. ആദ്യം സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കിലും പഴയ സാധനങ്ങളായതിനാല്‍ പിന്നീട് സുരക്ഷ ഒഴിവാക്കിയിരുന്നു.

മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
'മുജീബിനെ തൂക്കിക്കൊല്ലണം; അന്ന് ഞാന്‍ നേരിട്ടത് ക്രൂരപീഡനം; കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com