ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ദേഹത്ത് കയറിപ്പിടിച്ചു, യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

ബസ് ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു
അറസ്റ്റിലായ പ്രതികള്‍
അറസ്റ്റിലായ പ്രതികള്‍

കൊച്ചി: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്താണ് സംഭവം. ബസ് ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികള്‍
റീല്‍സ് ഹിറ്റാകാന്‍ അഭ്യാസ പ്രകടനം: 26 പേരുടെ ലൈസൻസ് റദ്ദാക്കും; നാലു പേർക്കെതിരെ കേസ്, 4.70 ലക്ഷം പിഴ

ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതിയ്ക്കാണ് മോശം അനുഭവമുണ്ടായത്. ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകാന്‍ ദേവസ്വംനട ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവാക്കൾ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതിനിടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ഇടപെട്ടു. മൂവർസംഘത്തെ നാട്ടുകാർ പിടികൂടിയാണ് മുനമ്പം പൊലീസിന് കൈമാറിയത്. പിടിയിലായ അജ്മലിന് പരിക്കേറ്റിട്ടുണ്ട്. സംഘം വഴിയില്‍ ഏറെനേരം കാത്തുകിടന്നാണ് യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com