വൻ കഞ്ചാവ് വേട്ട; ലോറിയിൽ രഹസ്യ അറ, പിടിച്ചെടുത്തത് 130 കിലോ; രണ്ട് പേർ പിടിയിൽ

കടത്താന്‍ ശ്രമിച്ചത് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍
പിടിയിലായവര്‍
പിടിയിലായവര്‍ടെലിവിഷന്‍ ദൃശ്യം

തൃശൂർ: കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസൽ, ശരത് എന്നിവർ ലോറിയിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒ‍ഡിഷയിൽ നിന്നാണ് ലോറി വന്നത്.

പിടിയിലായവര്‍
ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com