വെയിലത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് പൊട്ടിത്തെറിച്ചു, ഇക്കാര്യം ശ്രദ്ധിക്കൂ- വിഡിയോ

ശക്തമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പെര്‍
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ  പിന്നിലെ ഗ്ലാസ്സ്  പൊട്ടിത്തെറിച്ചപ്പോള്‍.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ഗ്ലാസ്സ് പൊട്ടിത്തെറിച്ചപ്പോള്‍.

തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്.

ശക്തമായ ചൂടില്‍ പെര്‍ഫ്യൂം ബോട്ടില്‍ ചൂടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഇടങ്ങളില്‍ പെര്‍ഫ്യും ബോട്ടിലുകള്‍ സൂക്ഷിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ദുരന്ത നിവാരണ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ ചൂടില്‍ പെര്‍ഫ്യൂം അമിതമായി ചൂടാകുകയും ബോട്ടില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ  പിന്നിലെ ഗ്ലാസ്സ്  പൊട്ടിത്തെറിച്ചപ്പോള്‍.
ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

കാറിനുള്ളില്‍ പെര്‍ഫ്യും സ്‌പ്രേ ചെയ്തതിന് ശേഷം പുക വലിക്കുകയോ, ലൈറ്റര്‍ തെളിക്കുകയോ ചന്ദന തിരികത്തിക്കുകയോ ചെയ്യുന്നത് അപകടങ്ങള്‍ക്കിടയാക്കിയേക്കും. ഈ സമയം എസി ഓണ്‍ ആണെങ്കില്‍ വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിപ്പുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com