'ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വം'; കെജരിവാളിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി

രവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍
പിണറായി വിജയന്‍ബി പി ദീപു

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും പിണറായി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അതേസമയം, കെജരിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെജരിവാളിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍
ഗുരുവായൂരില്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

ജനരോഷം നേരിടാന്‍ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിനും പ്രതികരിച്ചു. ഡല്‍ഹിയില്‍ ഇന്നു രാവിലെ 10 മുതല്‍ എഎപിയുടെ പ്രതിഷേധം ഉണ്ട്. ബിജെപി ആസ്ഥാനത്തേക്കും പ്രതിഷേധം ഉണ്ടാകും.

അതിനിടെ കെജരിവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ജയിലില്‍ നിന്ന് കെജരിവാള്‍ ഡല്‍ഹി ഭരിക്കുമെന്നാണ് ആം ആദ്മി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com