രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്നു വിദ്യാർഥികൾ ഒപ്പിട്ട് നൽകണം! സത്യവാങ്മൂലം വിവാദത്തിൽ

കാസർക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം
ജില്ലാ ഭരണകൂടം ഇറക്കിയ സത്യവാങ്മൂലം
ജില്ലാ ഭരണകൂടം ഇറക്കിയ സത്യവാങ്മൂലംടെലിവിഷന്‍ ദൃശ്യം

കാസർക്കോട്: ജില്ലയിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നു സത്യവാങ്മൂലത്തിൽ ഒപ്പിടണമെന്ന കാസർക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം വിവാദത്തിൽ. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താമെന്ന സത്യവാങ്മൂലത്തിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിടണമെന്നാണ് ഭരണകൂട നിർദ്ദേശം. ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് വിഭാ​ഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി കൈമാറിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് ചെയ്യാൻ വീട്ടുകാരെ പ്രേരിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്നു എഴുതി വിദ്യാർഥി ഒപ്പിടണം. ഉത്തരവാദിത്വപ്പെട്ട പൗരൻ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുമെന്നു പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. 26നു ജില്ലയിലെ മുഴുവൻ വിദ്യാർഥികളും നിശ്ചിത മാതൃകയിൽ പ്രതിജ്ഞ തയ്യാറാക്കണെന്നാണ് നിർദ്ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലയിലെ സ്വീപ്പ് കോർ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വിദ്യാർഥികളോടും രക്ഷിതാക്കളോടും സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുന്നത്. ഒപ്പിട്ട സത്യവാങ്മൂലം പ്രധാന അധ്യാപകൻ തിരികെ കൈപ്പറ്റി ബൂത്തുതല ഓഫീസർമാരെ ഏൽപ്പിക്കണമെന്നാണ് ഔദ്യോ​ഗിക നിർദ്ദേശം.

എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശം പോലെ ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടെന്നു പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. നിർബന്ധിച്ചും പ്രതിജ്ഞ ചെയ്യിച്ചും വോട്ട് രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും വാദമുണ്ട്.

ജില്ലാ ഭരണകൂടം ഇറക്കിയ സത്യവാങ്മൂലം
കണ്ണൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം; രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com