ഷൊർണൂർ വിജയനെ സിപിഎം നേതാക്കൾ സ്വീകരിക്കുന്നു, എംആർ മുരളി സമീപം
ഷൊർണൂർ വിജയനെ സിപിഎം നേതാക്കൾ സ്വീകരിക്കുന്നു, എംആർ മുരളി സമീപം ഫെയ്സ്ബുക്ക്

പാലക്കാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്

പാലക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് നഗരസഭ കൗണ്‍സിലറാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ വിജയന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു. 41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒപ്പം നിന്നു. എന്നാല്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ കുറ്റപ്പെടുത്തി.

ഷൊർണൂർ വിജയനെ സിപിഎം നേതാക്കൾ സ്വീകരിക്കുന്നു, എംആർ മുരളി സമീപം
'ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം'; ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു

തന്നെപ്പോലെ സമാനമായ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്. അതേസമയം അനര്‍ഹര്‍ക്ക് നിരവധി അവസരം കൊടുക്കാന്‍ നേതൃത്വം തയ്യാറാകുന്നു. ഇതു ശരിയായ നടപടിയല്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com