കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്

രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്
കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്ടി വി ദൃശ്യം

കാസര്‍കോട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ പറമ്പില്‍നിന്ന് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തില്‍ മൂന്ന് പരാതികളില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

അനന്യയുടെ പരാതിയില്‍ സിപിഎം പാലായി തായല്‍ ബ്രാഞ്ച് അംഗം വി വി ഉദയന്‍, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം പത്മനാഭന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ ഷാജിയുടെ പരാതിയില്‍ വി വി ഉദയന്‍, കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരെയും ആണ് കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസര്‍കോട്ടെ ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസ്
ബീഡി വാങ്ങാന്‍ കടയില്‍ പോയി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, വയോധികനായി തിരച്ചില്‍

പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് രാതിയില്‍ പറയുന്നത്. ശനിയാഴ്ച തെങ്ങില്‍ കയറാനെത്തിയ തൊഴിലാളിയെ തൊഴിലാളികള്‍ തടഞ്ഞതായും പറയുന്നു. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com