കൂടുതൽ ഉപകരണങ്ങൾ ഉണ്ടോ?, അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; ഇനി മൂന്ന് ദിവസം കൂടി അവസരം, വിശദാംശങ്ങൾ

നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും
31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ
31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴഫയൽ

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കിൽ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പ്രത്യേക ഇളവോടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അനുവദിച്ച അവസരത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

'ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.'- കെഎസ്ഇബിയുടെ അറിയിപ്പിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിനുള്ള സുവർണ്ണാവസരം ഇന്നുകൂടി മാത്രം!

വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നവരാണോ ?

അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. ഇതിന്റെ കാലാവധി 2024 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

ഈ ഉത്തരവ് എല്ലാ LT ഉപഭോക്താക്കൾക്കും ബാധകമാണ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണപ്രദമാവും.

ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റെഗുലറൈസ് ചെയ്യാവുന്നതാണ്.

അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.

എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിന് വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക അഡീഷനൽ ECSC ആയി അടക്കേണ്ടി വരും.

മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ...

ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കൂ...

31ന് ശേഷം അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ
പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com