നാഗര്‍കോവില്‍ - കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി

14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി
മെമു ട്രെയിന്‍
മെമു ട്രെയിന്‍ ഫയല്‍

തിരുവനന്തപുരം: നാഗര്‍കോവില്‍ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ - കന്യാകുമാരി സ്‌പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി - കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്‌പെഷ്യല്‍, കൊല്ലം - തിരുവനന്തപുരം സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെമു ട്രെയിന്‍
സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നു മുതൽ

ഇവ കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയതായും ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റുപാതകളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടായേക്കുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com