'അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്'; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്
ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും
ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കുംമോട്ടോർ വാഹനവകുപ്പ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം

കൊച്ചി: റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. അതുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം. സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി മാത്രമേ യാത്ര തുടരാവൂ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് കേടാണ് എന്ന് .......

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാക്കാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം അപ്പോള്‍ . സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന്‍ ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്.

ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി യാത്ര തുടരുക. അല്ലെങ്കില്‍ തീര്‍ച്ചയായും ഹാന്‍ഡ് സിഗ്‌നല്‍ കാണിച്ച് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക.

ടേണ്‍ സിഗ്‌നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും
കൂടുതൽ ഉപകരണങ്ങൾ ഉണ്ടോ?, അനധികൃത ലോഡിന് പിഴ ഒഴിവാക്കാം; ഇനി മൂന്ന് ദിവസം കൂടി അവസരം, വിശദാംശങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com