പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
ആലത്തൂർ പൊലീസ് സ്റ്റേഷൻ
ആലത്തൂർ പൊലീസ് സ്റ്റേഷൻimage credit:wikipedia

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ആലത്തൂർ പൊലീസ് സ്റ്റേഷൻ
'അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്'; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com