രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍

കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്
രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം
രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനംപ്രതീകാത്മക ചിത്രം

മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം
'നീതി കിട്ടിയില്ല', വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com