ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണം; എല്‍ഡിഎഫ് പരാതിയില്‍ നടപടി

ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം
ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫെയ്സ്ബുക്ക് ചിത്രം

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ നടപടിയുമായി ജില്ലാ വരണാധികാരി. എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ വരണാധികാരി നിര്‍ദേശം നല്‍കി.

എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇലക്ഷന്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പേരും ചിത്രങ്ങളും മറയ്ക്കുന്നതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും ജില്ലാ വരണാധികാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്റോ ആന്റണിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 63 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ ഇപ്പോള്‍ എംപിയായ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണമെന്നാണ് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്. പേര് മറച്ചില്ലെങ്കില്‍ അവിടെ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പേരു കൂടി എഴുതി വെക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
'മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു, സിബിഐ അന്വേഷണം അട്ടിമറിച്ചു, ആർഷോയ്ക്കെതിരെയും കേസ് എടുക്കണം'; ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് സിദ്ധാർഥന്റെ അച്ഛൻ

എന്നാല്‍ ഈ ആവശ്യം ജില്ലാ കലക്ടര്‍ അംഗീകരിച്ചില്ല. അങ്ങനെ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. പകരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെയും 20 ഫോര്‍ജി ടവറുകളിലെയും പേരും ചിത്രങ്ങളും മറച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com