'രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും'; വ്യാജ പ്രചാരണം, പ്രതി പിടിയിൽ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിച്ചത്
ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിച്ചത്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം വി ഷറഫുദ്ദീൻ ആണ് പിടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് ഇയാൾ ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കൊച്ചി സൈബർ ഡോം നടത്തിയ സോഷ്യൽമീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബർ ഡിവിഷൻറെ നേതൃത്വത്തിൽ സൈബർ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണസെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

ലോക്ഡൗൺ സമയത്തെ ഒരു വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിച്ചത്
ഭിന്നശേഷിക്കാരനായ 16കാരൻ ക്രൂരമർദനത്തിന് ഇരയായ സംഭവം; സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com