ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്; നൂറ് ലിറ്റര്‍ കോടയും കഞ്ചാവും പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍

എക്‌സൈസ് ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവില്‍ ചാരായവും കഞ്ചാവും പിടികൂടി
ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്
ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എക്‌സൈസ് ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവില്‍ ചാരായവും കോടയും കഞ്ചാവും പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എരുമേലിയില്‍ നിന്ന് 10 ലിറ്റര്‍ ചാരായവും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. എരുമേലി തെക്ക് വില്ലേജില്‍ മുട്ടപ്പള്ളി സ്വദേശി റിജോ രാജ് ആണ് (36 വയസ്സ് ) അറസ്റ്റിലായത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ രാജീവ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അഭിലാഷ് വി റ്റി, പ്രിവന്റീവ് ഓഫീസര്‍ സുമോദ് കെ എസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മാരായ ഷെഫീക്ക് എം എച്ച്, സമീര്‍ റ്റി എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോയി വര്‍ഗ്ഗീസ്, മാമ്മന്‍ സാമൂവല്‍ , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലക്ഷ്മി പാര്‍വതി എം എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റെയില്‍വെ ഫോഴ്സുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 5 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ രപ്തി സാഗര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ബിഹാര്‍ മുസാഫിര്‍പുര്‍ സ്വദേശി രാജു സാഹ് എന്നയാളെ കഞ്ചാവുമായി പിടികൂടിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീഷ് കൃഷ്ണന്‍ ,നന്ദകുമാര്‍, പ്രബോധ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈനി എന്നിവര്‍ പങ്കെടുത്തു.

ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്
തീരപ്രദേശങ്ങളില്‍ ജാഗ്രത, തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരിലും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി, ആളുകളെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com