ഷാഹുലിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യം, സിംനയെ പ്രതി നേരത്തെയും ശല്യപ്പെടുത്തിയിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും നേരത്തെ ഇരുവരും അയല്‍വാസികളായിരുന്നുവെന്നുമാണ് വിവരം.
സിംന, ഷാഹുല്‍
സിംന, ഷാഹുല്‍വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതെത്തുടര്‍ന്ന് ഷാഹുലിനെതിരെ ഷിംന പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.

സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും നേരത്തെ ഇരുവരും അയല്‍വാസികളായിരുന്നുവെന്നുമാണ് വിവരം. മൂവാറ്റുപുഴ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷംനയുടെ പിതാവിനെ കാണാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സിംന, ഷാഹുല്‍
മലപ്പുറത്ത് 23കാരി ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രമണത്തിനിടയില്‍ ഷാഹുലിന്റ കൈക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഷാഹുലിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് മൂന്ന്മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com