ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

എസ്എഫ്‌ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ.
രാത്രിയിലും ഡാമില്‍ തിരച്ചില്‍ തുടരുന്നു
രാത്രിയിലും ഡാമില്‍ തിരച്ചില്‍ തുടരുന്നുടെലിവിഷന്‍ ചിത്രം

തൃശൂര്‍: പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തിരച്ചില്‍ തുടങ്ങി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് വൈകീട്ടോടെ കാണാതായത്. പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു കാണാതായ യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സ് അംഗങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തുണ്ട്. എസ്എഫ്‌ഐ മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രിയിലും ഡാമില്‍ തിരച്ചില്‍ തുടരുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com