തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

കാറിലെത്തിയ സംഘം കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

തിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്.

കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികൾ ഇന്നോവയിൽ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരമന അനന്ദു വധക്കേസ് പ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിലാണു ആക്രമണം നടന്നതെന്നു പൊലീസ് പറയുന്നു. അഖിൽ മീൻ കച്ചവടക്കാരനാണ്. ഒരാഴ്ച മുൻപ് ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിൽ.

പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com