തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്
തൃശൂരിലുണ്ടായ അപകടം
തൃശൂരിലുണ്ടായ അപകടം ടിവി ദൃശ്യം

തൃശൂര്‍: തൃശൂര്‍ കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. ടോറസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് മണ്ണ് കയറ്റിവന്ന ടോറസുമായി കൂട്ടിയിടിച്ചത്.

തൃശൂരിലുണ്ടായ അപകടം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

അപകടസമയത്ത് കനത്ത മഴയുണ്ടായിരുന്നു. ബസില്‍ 13 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പറഞ്ഞു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെത്തുടര്‍ന്ന് ബസും ബ്രേക്ക് ചവിട്ടിയപ്പോള്‍ തെന്നി ലോറിയില്‍ ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com