'കുടം'- കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

മകന്റെ മകന്റെ ഭാര്യഭര്‍ത്തൃപിതാവിന്റെ ഉപദ്രവം കാരണംജീവിതമവസാനിപ്പിക്കുന്നുഎന്നെഴുതിവെച്ച്അന്ന് പുലര്‍ച്ചെ  ആത്മഹത്യ ചെയ്തിരുന്നു
'കുടം'- കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

ടിയ്ക്കല്‍കൊണ്ടുടച്ചല്ലോ മോനെ നീ
കിടക്കയില്‍ കൈകുത്തിയെണീറ്റിരുന്ന്
എണ്‍പത്തിയഞ്ച് കഴിഞ്ഞ അമ്മ
അറുപത്തിയഞ്ചുകാരനായ
മകനോട് പറഞ്ഞു.
മകന്റെ മകന്റെ ഭാര്യ
ഭര്‍ത്തൃപിതാവിന്റെ ഉപദ്രവം കാരണം
ജീവിതമവസാനിപ്പിക്കുന്നു
എന്നെഴുതിവെച്ച്
അന്ന് പുലര്‍ച്ചെ  ആത്മഹത്യ ചെയ്തിരുന്നു
മുറ്റം നിറച്ചാളുകള്‍
കാണാന്‍ വന്നവരെല്ലാം 
കുടം പൊട്ടിയത് കാണാന്‍ വന്നവരായിരുന്നു

അമ്മേ
തുടക്കത്തില്‍ കുടത്തിനൊരു ഭാരവുമില്ലായിരുന്നു 
അനായാസമായി ഞാനത് ചുമന്നു 
അമ്മയ്ക്കറിയാമല്ലോ
ഒരാളെക്കൊണ്ടും പറയിച്ചില്ല 
ക്രമേണ ഭാരം കൂടിക്കൂടി
പടിയ്ക്കലെത്താറാവുമ്പോഴേക്കും  
താങ്ങുവാന്‍ പറ്റാതായി.

പിന്നില്‍ വെള്ളം നിറച്ച കുടവുമായി
മകന്‍ വരുന്നത് വരെ
പൊട്ടാതെ കാക്കണമെന്നുണ്ടായിരുന്നു
പറ്റാഞ്ഞിട്ടാണമ്മേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com