ചിത്രീകരണം - സുരേഷ്  കുമാര്‍ കുഴിമറ്റം
ചിത്രീകരണം - സുരേഷ്  കുമാര്‍ കുഴിമറ്റം

നൃത്തം: എംപി പ്രതീഷ് എഴുതിയ കവിത

മുറിവുണങ്ങുന്നതുപോലെയാണ്പുളിമരത്തിന്നിലകള്‍ വളരുന്നുനീറ്റലിന് ഒട്ടും തിരക്കില്ലവളരെ പതുക്കെ

ളരുന്നതിന് വെളിച്ചം തികയാതെ
ആ മുറിയിലേക്ക് ചെരിഞ്ഞു നോക്കുന്നു എന്റെ വളര്‍ത്തുനായ, സസ്യങ്ങളെപ്പോലെ
    
2

മുറിവുണങ്ങുന്നതുപോലെയാണ്
പുളിമരത്തിന്നിലകള്‍ വളരുന്നു
നീറ്റലിന് ഒട്ടും തിരക്കില്ല
വളരെ പതുക്കെ

3

ഉച്ചയാവുന്നതുവരെ
മേശക്കടിയില്‍ ഉറങ്ങി
എഴുന്നേറ്റ് ഉടലു വളച്ച് നിവര്‍ത്തി,
ജനാലപ്പടിയിലേക്ക് വലിഞ്ഞുകയറി
കര്‍ട്ടന്‍ നീക്കിവെച്ചു,
വളര്‍ത്തു പൂച്ച

ഇരുട്ടില്‍ കാണുന്നേയില്ല സൂര്യനെ
ചില്ലില്‍ തണുത്ത മിന്നാമിനുങ്ങുകള്‍
അപ്പോഴും ഉറക്കത്തില്‍

4

അലരിയുടെ വലിയ ഇലകള്‍
അലരിയുടെ ചെറിയ പൂവുകള്‍
അലരിയുടെ ഉരുണ്ടു പുളഞ്ഞ ഉടല്‍
അലരിയുടെ താഴെ വച്ച കല്ല്

പുറത്തിറങ്ങാന്‍ പഴുതില്ലാതെ അലരിയുടെ ഓര്‍മ്മ അലരിയുടെ ആകൃതിയില്‍
അലഞ്ഞുതിരിയുന്നത് കണ്ടു

തൊടുമ്പോള്‍ അതുലഞ്ഞു

5

തേനീച്ചകള്‍
പ്രാചീനമായ അതേ
ആകൃതിയില്‍
വീടിനു ചുറ്റും നൃത്തം വെച്ചു

ഉള്ളില്‍, മുറിക്കുള്ളില്‍
തേനറകള്‍ക്കുള്ളില്‍
റാണിയുടെ ഉടലായി
ഞാനുറങ്ങുന്നു

എന്റെ സ്വപ്നത്തിന്റെ മൂളല്‍
ഓരോ വീട്ടിലും ചെന്നെത്തുന്നു
അതേ ആകൃതിയില്‍
നൃത്തം വെക്കുന്നു

6

ശരീരത്തില്‍നിന്ന് മുറിഞ്ഞുപോയ
ഒരു കര
അതിന്റെ അടയാളമായിരുന്നു
ചന്ദ്രന്റെ കല

നാള്‍ ചെല്ലുന്തോറും 
അതുകൂടി കാണാതെയാവുന്നു

തീരെ ഇല്ലാത്ത ഒരു ചന്ദ്രനാണ്
ഇന്നത്തെ ആകാശത്ത് പതുക്കെ നീങ്ങുന്നത്
വെളിച്ചം വറ്റിയ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും അതു
ചെന്ന് മുട്ടുന്നത് കേള്‍ക്കൂ,

എന്നെപ്പോലെ   
ഉറക്കം മുറിഞ്ഞ് 
ഈ ഉമ്മറപ്പടിയില്‍ വന്നിരിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com