ഉമ്മ: വി.എം. ഗിരിജ എഴുതിയ കവിത

ദൂരെ ദൂരെ കടലിനു നടുവില്‍ആരും ചെന്നെത്താ ദ്വീപില്‍പോകാം, അവിടെ പച്ചപ്പിന്‍ കടല്‍ആതിരമാലയില്‍ ആടണ്ടേ.
ഉമ്മ: വി.എം. ഗിരിജ എഴുതിയ കവിത

ദൂരെ ദൂരെ കടലിനു നടുവില്‍
ആരും ചെന്നെത്താ ദ്വീപില്‍
പോകാം, അവിടെ പച്ചപ്പിന്‍ കടല്‍
ആതിരമാലയില്‍ ആടണ്ടേ.

പാതിവഴി പിന്നിട്ടൂ കയ്യും
കാലും പോരാതായല്ലോ
ചുണ്ടിലുറങ്ങീയുമ്മകള്‍
കണ്ണില്‍ കെട്ടൂ തിരിനാളങ്ങള്‍ ദാ.

ദൂരെ ദൂരെ, അതാകാം കാലുകള്‍
വേദന തെല്ലു മറന്നൂ
ദൂരെയായീ ഗ്രാമം നഗരം
ഭാഷകള്‍ പീലി കൊഴിച്ചൂ

നാമെത്തീ, ഇനി ഇല്ലാ കാലം
നേരം സമയം ദേശമൊഴി
ഒരൊറ്റ ചുംബനം... അതിലേക്കടലുകള്‍
ആര്‍ത്തു തുളുമ്പുകയാണല്ലോ.

ഇതളുകളല്ലാ തേനുറവകളും
പതികാലത്തിന്‍ കൊമ്പുകുഴല്‍.
പാഴ്മണ്ണാവിയില്‍ നീലജലത്തില്‍
ദൈവം പണിയുകയാണല്ലോ.

തുമ്പിച്ചിറകുകള്‍, തുള്ളുകയല്ലോ
കമ്പനം എത്ര വിലോല തരം.

ചുണ്ടുകള്‍ നനവുകള്‍ തട്ടും തോറും
ചുംബനമാവുകയാണല്ലോ.
കണ്ണുകള്‍, ഉള്ളം പാതിയടഞ്ഞും
നിന്‍ ചൊടി മുദ്ര പതിപ്പിച്ചും

ഞാനീ കടലില്‍ മുങ്ങിപ്പോയീ
ഞാനൊരൊഴുക്കായ് മാറുന്നൂ
ദൂരെ ദൂരെ, താരം താരും
സലിലം ഗഗനവുമല്ലാതെ
ആരുമില്ലാ കണ്ണാ ചുണ്ടുകള്‍
മാദകപാനീയം പോലെ.

 ഉമ്മവെച്ചൂ നാം കാലത്തെ-
ത്തെല്ലിട നിര്‍ത്തീ, എന്ത് സുഖം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com