'ചാരം'- കെ ജയകുമാര്‍ എഴുതിയ കവിത 

ഒരു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം ഒരു നാളുമണയാതെ പുകയുന്ന ചാരം ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  
'ചാരം'- കെ ജയകുമാര്‍ എഴുതിയ കവിത 

രു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം 
ഒരു നാളുമണയാതെ പുകയുന്ന ചാരം 
ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  
വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  

ഇത് തൊട്ടുകൂടാത്ത ചാരം; കലശ 
ക്കുടങ്ങളില്‍ പകരാത്ത ചാരം. 
അരികിലേക്കെത്തുവാനരുതാത്ത ചാരം,
അപകടക്കറയുള്ള   ചാരം.

മറകെട്ടിനിര്‍ത്തിയാല്‍ നില്‍ക്കാത്ത ചാരം,
വാരിക്കളഞ്ഞാല്‍ ഒടുങ്ങാത്ത ചാരം. 
പുകമഞ്ഞുപോല്‍ കാഴ്ച കവരുന്ന ചാരം,
സ്ഫടിക കവാടങ്ങള്‍ പൊതിയുന്ന ചാരം.

നിദ്രാലയങ്ങളില്‍ നിറയുന്ന  ചാരം 
സ്വപ്‌നങ്ങളില്‍ വന്നു നീറുന്ന ചാരം,
ശ്വാസകോശങ്ങളില്‍ തടയുന്ന ചാരം,
പകലിലും കൂരിരുള്‍ മെടയുന്ന ചാരം.

എരിയുന്നൊരുള്‍ക്കനല്‍ക്കണ്ണുള്ള ചാരം,
തീയണഞ്ഞെങ്കിലും പൊള്ളുന്ന ചാരം.
ആഴത്തിലടിവേര് വളരുന്ന ചാരം,
ഒരു ചിതാഭൂപടം  തീര്‍ക്കുന്ന ചാരം.

പ്രേതസ്വരങ്ങളില്‍ ആരോടുമല്ലാതെ 
എന്തോ നിരന്തരം ചൊല്ലുന്ന ചാരം. 
ഉത്തരം തേടുന്നൊരുശിരുള്ള ചാരം 
മരണത്തെ നോക്കിച്ചിരിക്കുന്ന ചാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com