'ഗോവണി'- സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത

അവളുടെ മുറിച്ചുമരില്‍കിടുക്കന്‍ പെയ്ന്റിങ്,ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ തോളില്‍ ചാരിനില്‍ക്കുന്ന ഗോവണിഅതില്‍ പടര്‍ന്നുകയറുംകാട്ടുവള്ളിച്ചെടി
'ഗോവണി'- സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത

വളുടെ മുറിച്ചുമരില്‍
കിടുക്കന്‍ പെയ്ന്റിങ്,
ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ തോളില്‍ 
ചാരിനില്‍ക്കുന്ന ഗോവണി
അതില്‍ പടര്‍ന്നുകയറും
കാട്ടുവള്ളിച്ചെടി.
ആ പടത്തിലേക്കുതന്നെ മിഴിച്ചുനിന്നു 
അവള് വന്ന് ഡോറടയ്ക്കും വരെ.

ഡിംലൈറ്റ് വെളിച്ചത്തില്‍
അവളുടെ എഴുത്തുമേശയ്ക്ക് 
പിന്നില്‍ ഞാനിരുന്നു.
അവള്‍ 
അരണ്ട വെട്ടം മാത്രമുടുത്ത്
ഉടല്‍ പാതി മേശമേലേക്ക്
മുട്ടുകയ്യൂന്നി വളച്ച്
എനിക്കെതിരെ നില്‍ക്കുന്നു
കണ്ണിലേക്കുറ്റുനോക്കിക്കൊണ്ട്.
ഞാനുമവളുടെ കണ്ണുകളില്‍
നോക്കിയങ്ങനിരുന്നു,
അവള്‍ക്ക് മുഖത്തും മാറിലും കണ്ണുകള്‍.

ഒടിഞ്ഞുവളഞ്ഞ നില്‍പ്പില്‍നിന്നുമവളെ
നേരെയാക്കാന്‍ തോന്നലുണര്‍ന്നു
വേഗം എഴുന്നേറ്റരികെച്ചെന്ന്
നെഞ്ചിലും പിന്‍കഴുത്തിലുമായ് 
കൈകള്‍ തൊട്ട് 
സൂക്ഷ്മതയോടെ
നിവര്‍ത്തിയെടുത്തു അവളുടെ വളവ്.

കൈകളുയര്‍ത്തി
നിവര്‍ന്നുള്ള നില്‍പ്പില്‍
അവള്‍ ഒരു പെണ്‍ഗോവണി

പിന്നൊന്നുമാലോചിച്ചില്ല
എടുത്ത് ഭിത്തിയിലേക്ക് ചാരി
വള്ളിച്ചെടിയായ് പടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com