'ദൈവത്തിന്റെ കളി'- കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

ദൈവമില്ലെങ്കില്‍പിടിക്കപ്പെടാത്ത പ്രതികള്‍ കുറ്റവാളികളാകുമായിരുന്നില്ല.മനസ്സാക്ഷി മൊഴി നല്‍കുമായിരുന്നില്ലവീടോ ഹോട്ടല്‍ മുറിയോജയിലാവുമായിരുന്നില്ല
'ദൈവത്തിന്റെ കളി'- കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

ദൈവമില്ലെങ്കില്‍
പിടിക്കപ്പെടാത്ത പ്രതികള്‍ കുറ്റവാളികളാകുമായിരുന്നില്ല.
മനസ്സാക്ഷി മൊഴി നല്‍കുമായിരുന്നില്ല
വീടോ ഹോട്ടല്‍ മുറിയോ
ജയിലാവുമായിരുന്നില്ല.
അനീതിയുടെ കീഴെ
മേലൊപ്പ് പതിയുമായിരുന്നില്ല.

വഞ്ചനയാവുന്നത്
ദൈവം കാണുന്നതുകൊണ്ടാണ്
കാണാന്‍ കണ്ണ് വേണ്ടാത്ത ദൈവമേ
അങ്ങയെ ഒളിക്കാനാവുന്നില്ലല്ലോ, 
ഇല്ലാത്തതിനാല്‍ അങ്ങയെ
ഇല്ലാതാക്കാനുമാവുന്നില്ല.

അങ്ങില്ലായിരുന്നെങ്കില്‍
എന്നോട് കാണിച്ച ക്രൂരതയുടെ 
ഉത്തരവാദിത്വം
ക്രൂരത കാട്ടിയവര്‍ക്ക് മാത്രമാവുമായിരുന്നു.
കുറ്റബോധമില്ലാത്തതിനാല്‍
ഇപ്പോളവരുടെ
ക്രൂരത കൂടിയിരിക്കുന്നു.

ആരു ക്ഷമിക്കുമ്പോഴും
ക്ഷമിക്കുന്നത്
ദൈവം കൂടിയാണ്.
ആരു നന്മ ചെയ്താലും
നന്ദി  ദൈവത്തിനാണ്.

ഒന്നും ചെയ്യാതെ
പ്രതിഫലം പറ്റുന്നു.
ആര് ആരോട് ചെയ്യുന്നതും
തന്റെ കണക്കിലെഴുതുന്നു.
സര്‍വ്വര്‍ക്കും
അവരുടെ പ്രയത്‌നത്തിന്റെ
പകര്‍പ്പവകാശം നിഷേധിക്കുന്നു

ദൈവത്തെ
ഇല്ലാത്തിടത്തു നിന്ന് കൂട്ടിക്കൊണ്ടുവരാനോ
നിലനിര്‍ത്താനോ
മനുഷ്യന്‍ ചെലവിട്ടത് കുറച്ചല്ല.

എന്തിന്റെ സാക്ഷ്യമാണ്
ഒന്നുമില്ലാത്തിടത്ത്
തടിച്ചു കൂടിയ ഈ ആളുകള്‍?

എല്ലാം ദൈവത്തിന്റെ കളി.

സചീന്ദ്രൻ കാറ‍ഡുക്ക
സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com