സുജിത്കുമാര്‍ എഴുതിയ രണ്ട് കവിതകള്‍

വീടു മാറി പോവുമ്പോള്‍അവിടത്തെ പ്രാണികളുംമനുഷ്യരും നമ്മെ വിട്ടുപിരിയുന്നുപക്ഷേ, അതല്ലകോടി കോടി അണുക്കള്‍ പറ്റിനിന്നഅപാരമായ സ്ഥലംനമ്മെ വിട്ടുപിരിയുന്നു
സുജിത്കുമാര്‍ എഴുതിയ രണ്ട് കവിതകള്‍

'സ്ഥലം'

വീടു മാറി പോവുമ്പോള്‍
അവിടത്തെ പ്രാണികളും 
മനുഷ്യരും നമ്മെ വിട്ടുപിരിയുന്നു
പക്ഷേ, അതല്ല
കോടി കോടി അണുക്കള്‍ പറ്റിനിന്ന
അപാരമായ സ്ഥലം
നമ്മെ വിട്ടുപിരിയുന്നു
ആ സ്ഥലത്തിന്റെ അസാന്നിധ്യത്തില്‍
ഹൃദയം അനന്തമായി പിടയുന്നു
ഓര്‍മ്മയില്‍ ആ സ്ഥലം
വിടാതെ പിന്തുടരുന്നു
ആ സ്ഥലത്തിന്റെ ഓര്‍മ്മ
നമ്മെ പലതായി കീറുന്നു
ഉള്ളില്‍ ഒപ്പം യാത്രചെയ്തു തുടങ്ങുന്നു

'വെറും'

ഒരു കല്ല്.
സാധാരണ.
അതങ്ങനെ നില്‍ക്കുന്നു
ങേ, വെറുതെയല്ല
കുറച്ചു കഴിയുമ്പോള്‍
അത് തിളങ്ങുന്നു
വെട്ടിത്തെളിയുന്നു
അതങ്ങനെ നില്‍ക്കുകയല്ല
മിണ്ടുന്നു
മുഴുവനെന്നപോല്‍
ആരുമല്ലാതെ
പ്രത്യേകമായിട്ടുപോലെ.
വളരെ സാധാരണ.
കല്ല്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com