രാഷ്ട്രീയപ്രചരണങ്ങളേശിയില്ല, തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് കൂടുതല്‍ അംഗീകാരം കിട്ടി: പി.എസ്. ശ്രീധരന്‍ പിള്ള

വിവാദ പരാമര്‍ശങ്ങള്‍ സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തില്‍
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

കൊച്ചി: തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ലഭിച്ച അംഗീകാരമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍പിള്ള. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും വിവാദങ്ങളില്‍ മാധ്യമങ്ങളടക്കം എതിര്‍ചേരിയില്‍ നിന്നിട്ടും ജനങ്ങള്‍ മുഖ്യമന്ത്രിയെ അംഗീകരിച്ചെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കേരളം പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ ആക്ഷേപം സ്വര്‍ണ്ണക്കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട സമരങ്ങളുടെ പോര്‍ക്കളമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പ്രധാന പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമെല്ലാം ഒരു ഭാഗത്ത്. എല്ലാ ആരോപണങ്ങളും കത്തിനിന്നിട്ടും മീഡിയകളുമെല്ലാം അതില്‍ പങ്കുവഹിച്ചിട്ടും ജനങ്ങള്‍ മാന്‍ഡേറ്റ് കൊടുക്കേണ്ടി വന്നപ്പോള്‍ കൂടുതല്‍ അംഗീകാരം കേരളത്തിലെ മുഖ്യമന്ത്രിക്കു കൊടുത്തില്ലേ. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. ഇങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍ ഇതെല്ലാം ചില സൂചകങ്ങളാണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയപ്രചാരണങ്ങളേക്കാള്‍ അപ്പുറം വസ്തുതകളെ വിലയിരുത്തുകയാണ്. ആ വിലയിരുത്തുന്നതില്‍ കൂടുതല്‍ കേന്ദ്രീകരിച്ച് വസ്തുതകളെ വസ്തുതകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണം എന്നും അദ്ദേഹം പറയുന്നു.

അഭിമുഖം പൂര്‍ണമായി വായിക്കാന്‍

https://reader.magzter.com/reader/hxgrvkifvdtx75rqpk0mpa161801918338901/1618019

പുതിയ ലക്കം
പുതിയ ലക്കം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com