പി.മോഹനചന്ദ്രന്‍ എഴുതിയ കഥ അന്ന

പി.മോഹനചന്ദ്രന്‍ എഴുതിയ കഥ അന്ന

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

രാനരകൾക്കു മുന്‍പ് ഒരു പാതിരാമഴയിൽ സിന്ദൂരം പെയ്തിറങ്ങി എന്ന ഗാനം കേട്ടുകൊണ്ടിരുന്നപ്പോഴാണ് കൊച്ചിക്കു പോയാലോ എന്ന ചിന്ത മുളപൊട്ടിയത്. ആരോഗ്യവും ആവശ്യത്തിലേറെ പണവുമുണ്ടായിരുന്നു അപ്പോൾ. കൊച്ചിയും ഞാനും തമ്മിൽ നാലര വർഷത്തെ അകൽച്ചയുണ്ടായിരുന്നു. എന്നാൽ, വിചാരിച്ചതുപോലെ പോകാൻ കഴിഞ്ഞില്ല. എന്റെ വലതു കാൽപാദത്തിൽ മരോട്ടിക്കായപോലെ ഒരു മുഴ വന്നു വീങ്ങുകയും അതു നീക്കം ചെയ്യാൻ സമയമെടുത്തതിനാലും കൊച്ചി സന്ദർശനം നീണ്ടുപോയി. കൊച്ചി എന്ന നഗരം എന്റെ സിരകളിൽ മഷിപ്പാടുപോലെ മായാതെ കിടന്നിരുന്നതും എന്നാൽ ഉപദ്രവകാരിയായ അസുരമുഖത്തോടെ എന്നെ ഭയപ്പെടുത്തുകയും ചെയ്യുമായിരുന്നു. ചില നേരങ്ങളിൽ കൊച്ചിയെക്കുറിച്ചോർക്കുമ്പോഴൊക്കെ എന്റെ നാടായ കോലാഹലമേട്ടിലെ പൈൻമരങ്ങൾ കാറ്റു പിടിച്ചുലയുന്നതുപോലെ ഉയിരും ഉടലും വിറകൊള്ളും. പക്ഷേ, അവിടെ എനിക്കു കാണേണ്ടതായ രണ്ട് മുഖങ്ങൾ സ്വയം ഭൂവായി എപ്പോഴും എന്റെ കൺമുന്നിൽ തെളിഞ്ഞുവരും. അന്നയുടേയും രമണയ്യയുടേയും ചിത്രവരികൾ എന്റെ മുന്നിൽ കോറിവീഴും. കാരുണ്യത്തിന്റെ കാശീവിഗ്രഹമായിരുന്നു രമണയ്യ. അന്നയാവാട്ടെ, എന്റെ സ്വപ്നങ്ങളെ പറുദീസയിലേക്കാനയിച്ച മാലാഖയുമായിരുന്നു. ഓർമ്മകളിൽ ഉറഞ്ഞുപോയ ഭയത്തിന്റെ പരിണാമം എന്റെ യാത്രയെ വലിച്ചുനീട്ടി. കോലാഹലമേട്ടിലെ കുളിരുകൊയ്യുന്ന തടാകവും തങ്ങളുപാറയും മലകളും മഞ്ഞുകാല രാവുകളും എന്റെ ജീവിതത്തെ കണിശപ്പെടുത്തി. തുടർന്നും വാഗമണ്ണിലെ റിസോർട്ടുകാരുടെ കാരുണ്യത്തിനു കടപ്പെടാൻ ഞാൻ നിയുക്തനായി. ഇപ്പോൾ കൊച്ചിയും ഞാനും തമ്മിൽ പതിനാലര വർഷത്തെ അകൽച്ചയുണ്ട്. പണ്ടേപോലെ ഭയം തികട്ടുന്നില്ല. ജീവന്റെ ചിലപ്പുകൾ കോറിയിട്ട എന്റെ തന്നെ കൈപ്പടയിലെ നിരവധി കത്തുകളുടെ കൂമ്പാരത്തിന്റെ മുന്നിലിരുന്ന് ഞാൻ തീരുമാനിച്ചു. നഗരത്തിലേക്ക് സഞ്ചരിക്കണം. അന്നയെ കാണണം. രൂപഭാവങ്ങൾ മാറിയേക്കാമെങ്കിലും തിരിച്ചറിയാതിരിക്കില്ല.

വാഗമണിൽനിന്നു രണ്ടരമണിക്കൂർ യാത്ര ചെയ്താൽ നഗരത്തിലെത്താം. അത്ഭുതകരമായ മാറ്റങ്ങൾകൊണ്ട് നഗരം പുഷ്ടിപ്രാപിച്ചിരിക്കും. ബഹുനില മന്ദിരങ്ങളും കായൽകര വാസസ്ഥലങ്ങളും ഉയരങ്ങളിലേക്ക് കുതിച്ചുപൊങ്ങിയിരിക്കും. ജനനിബിഡമായ പാതകളും വാഹനപ്രവാഹവും കായൽക്കാറ്റ് കമിഴ്ന്ന് വീശുന്ന പാർക്കുകളും പരിണാമിയായ കാലത്തിന്റെ കരവിരുതിൽ സുവർണ്ണമാക്കപ്പെട്ട പുതുനഗരമേ, ഞാനിതാ വരുന്നു. കോലാഹലമേട്ടിലെ ഇരുട്ടുവീണ ഇടവഴികളിലൂടെ നടന്നുശീലിച്ച ഞാൻ ആലക്തികപ്രഭയിൽ മുങ്ങിക്കിടക്കുന്ന നഗരചത്വരങ്ങളെ മനസ്സാവരിച്ചു. ഇരുട്ടും വെളിച്ചവും ഒരേ പിറവിയുടെ സങ്കടങ്ങളാണെന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു.

പോളീപോക്‌സൈഡും കെമിക്കലും കൊണ്ടുണ്ടാക്കുന്ന നവീനമായ മിക്സായിരുന്നു മാക്സ്‌റെഡ്. എല്ലാ ദിവസവും ഉച്ചവരെ രമണയ്യ ഫാക്ടറിയിൽത്തന്നെ തങ്ങും. ഉച്ചകഴിഞ്ഞ് തന്റെ പ്രീമിയർ പത്മിനി കാറിൽ നഗരത്തിന്റെ വ്യാപാരസമുച്ചയത്തിലെ ഓഫീസിലേയ്ക്ക് മടങ്ങും. മാർക്കറ്റിങ്ങും മറ്റ് ക്രയവിക്രയങ്ങളും നഗരത്തിലെ ഓഫീസുവഴിയായിരുന്നു. വ്യാപാരസമുച്ചയത്തിലെ ഓഫീസ് മുറി രമണയ്യയുടെ സ്വന്തമായിരുന്നു.

പൊടിപിടിച്ചു കിടന്ന കറുത്ത ബാഗിലേക്ക് കുറച്ചു തുണികൾ തിരുകി, ശേഷിച്ച അറകളിൽ അന്നയ്ക്കെഴുതിയതും കൈപ്പറ്റാതെ മടങ്ങിവന്ന കത്തുകളുടെ ശേഖരവും ഭദ്രമായിവെച്ച് ബാഗടച്ചു. വണ്ടിയിൽ കയറുമ്പോൾ കോലാഹലമേടിനോട് താൽക്കാലികമായി യാത്ര പറയാൻ മറന്നില്ല. പതിനാലര നീണ്ടവർഷങ്ങൾ തന്നെ മദ്ധ്യവയസ്കനാക്കിയതും രമണയ്യ എന്ന വ്യവസായിയെ വൃദ്ധനാക്കിയതും അന്നയുടെ വെള്ളിനാരുവീണ മുടിയും കാലഭേദങ്ങളുടെ ചെറുകാഴ്ചകളായി എനിക്കു തോന്നി. ബസ്സിലിരുന്ന് കണ്ണുകളടച്ചപ്പോൾ മനസ്സിന്റെ ആഴങ്ങളിൽനിന്ന് ഓർമ്മകളുടെ ജൈവകണങ്ങൾ ഓരോന്നായി പ്രത്യക്ഷമാകാൻ തുടങ്ങി. ഏതാൾക്കൂട്ടത്തിലും തലയെടുപ്പോടെ കാണപ്പെടുന്ന ആജാനുബാഹുവായ രമണയ്യ. പിന്നിലേക്ക് നീട്ടിവളർത്തിയ നരച്ച മുടി, നെഞ്ചോളം വിടർന്ന താടി. വെളുത്ത ഖദർവേഷം. രമണയ്യ എന്റെ ആരുമല്ല. കൊച്ചിയിൽനിന്നും ഛേദിച്ചുപോയ എന്റെ ജീവിതത്തിന്റെ സാക്ഷിമാത്രം. വാക്കുകളുടെ രുചി പഠിപ്പിച്ചുതന്ന മഹാവ്യവസായി. സമ്പന്നൻ. ഞാനാര്? രമണയ്യയാര്? ആരോടാണ് സംസാരിക്കുന്നത്? സീറ്റിൽ അടുത്തിരുന്ന യാത്രക്കാരൻ ചോദിച്ചു. എനിക്കെന്റെ നിഴലു കാണാം. നിഴലിനോടാണ്. ഞാൻ പറഞ്ഞു. അയാൾ എന്നിൽ ഒരു ഭാന്തനെ കണ്ടതുപോലെ അന്ധാളിച്ചു.

നഗരാതിർത്തിയിലെ വ്യവസായ മേഖലയിൽ റെഡ് ഓക്‌സൈഡ് നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയായിരുന്നു രമണയ്യ. മുപ്പതിൽ കൂടുതൽ തൊഴിലാളികൾ. മൊസൈക്കും മാർബിളും വരുന്നതിനു മുന്‍പ് വീടുകളുടെ തറകളിൽ ചാലിച്ചിരുന്നത് ചുവന്ന നിറമുള്ള മിനുസമാർന്ന റെഡ് ഓക്‌സൈഡായിരുന്നു. മാക്സ്‌ഫെതർ റെഡ് ഓക്‌സൈഡ് എന്നായിരുന്നു വ്യാപാരനാമം. പത്രപരസ്യങ്ങളിൽ രമണയ്യയുടെ ഗാംഭീര്യമുള്ള മുഖം ടിന്നുകളോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അയാളെ ഏവരും തിരിച്ചറിഞ്ഞ് സെലിബ്രിറ്റിയാക്കി.

പോളീപോക്‌സൈഡും കെമിക്കലും കൊണ്ടുണ്ടാക്കുന്ന നവീനമായ മിക്സായിരുന്നു മാക്സ്‌റെഡ്. എല്ലാ ദിവസവും ഉച്ചവരെ രമണയ്യ ഫാക്ടറിയിൽത്തന്നെ തങ്ങും. ഉച്ചകഴിഞ്ഞ് തന്റെ പ്രീമിയർ പത്മിനി കാറിൽ നഗരത്തിന്റെ വ്യാപാരസമുച്ചയത്തിലെ ഓഫീസിലേയ്ക്ക് മടങ്ങും. മാർക്കറ്റിങ്ങും മറ്റ് ക്രയവിക്രയങ്ങളും നഗരത്തിലെ ഓഫീസുവഴിയായിരുന്നു. വ്യാപാരസമുച്ചയത്തിലെ ഓഫീസ് മുറി രമണയ്യയുടെ സ്വന്തമായിരുന്നു. ഒന്നിൽ കൂടുതൽ ലാൻഡ്‌ഫോണുകളുള്ള ഏക ഓഫീസായിരുന്നു രമണയ്യയുടേത്. വൈകിട്ട് ഏഴുമണിയോടെ ഓഫീസ് പൂട്ടി രമണയ്യ ഏതെങ്കിലും ക്ലബ്ബുകളിലേക്കു പോകും. പത്തുമണിയോടെ വീട്ടിലേക്കും. വിശ്വസ്തനായ അയാളുടെ ഡ്രൈവർ മത്തായിയിൽനിന്നാണ് രമണയ്യയുടെ ചിട്ടയായ ദിവസങ്ങളുടെ രൂപരേഖ എനിക്കു കിട്ടിയത്.

രമണയ്യയുടെ ഓഫീസിനെതിർവശത്തെ ഗ്രീറ്റിങ്ങ് കാർഡ് ഗാലറിയിലായിരുന്നു എനിക്ക് ജോലി. കടയുടെ പൂർണ്ണ ചുമതല എനിക്കായിരുന്നു. സീസണുകൾക്കനുസരിച്ചുള്ള കാർഡുകളും വിലകൂടിയ കല്യാണക്കുറികളും വലിയ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. നഗരത്തിലെ കോളേജ് കുട്ടികളും യുവതീയുവാക്കളും എല്ലായ്‌പോഴും കടയിൽ വന്നുകൊണ്ടിരുന്നു. ചെറിയാൻ വർക്കിയും ഭാര്യ എലിസബത്തുമായിരുന്നു കടയുടെ ഉടമകൾ. ഇടയ്ക്കിടെ എലിസബത്ത് മാഡം കട സന്ദർശിച്ചു മടങ്ങും. ചെറിയാൻ വർക്കി അപൂർവ്വമായി മാത്രം വന്നുകൊണ്ടിരുന്നു. അയാൾക്കു നഗരത്തിൽ കോൾഡ് സ്റ്റോറേജും പെട്രോൾ പമ്പും സ്വന്തമായിട്ടുണ്ടായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദു:ഖം മാറാൻ വേണ്ടി തുടങ്ങിയതായിരുന്നു ഗ്യാലറി. അമിതമായ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രീയായിരുന്നു എലിസബത്ത്. അവരുടെ പെരുമാറ്റം ഹൃദ്യവും സുഖകരവുമായിരുന്നു. പ്രായം അന്‍പത് പിന്നിട്ടിരുന്നെങ്കിലും മേക്കപ്പിലൂടെ അവർ ഒരു യുവതിയെപ്പോലെ തോന്നിച്ചു.

ഒരു ക്രിസ്തുമസ്സ് കാലത്ത് എലിസബത്ത് മാഡം, കൂടെയൊരു പെൺകുട്ടിയുമായി ഗ്യാലറിയിലേക്കു വന്നു. ഏറെ നേരമെടുത്താണ് അവർ കാർഡുകൾ തെരഞ്ഞെടുത്തത്. കൂടെ വന്ന പെൺകുട്ടിയാകട്ടെ, വെറുതെ കാർഡുകൾ തുറന്നുനോക്കുക മാത്രം ചെയ്തു. ആരാണീ പെൺകുട്ടി എന്ന ചോദ്യം മനസ്സിൽ കിടന്നു ദ്രവിക്കാൻ തുടങ്ങിയപ്പോൾ മാഡം പെൺകുട്ടിയോടായി പറഞ്ഞു: അന്നേ, നിനക്കു കാർഡൊന്നും വേണ്ടേ?

ഗ്യാലറിയുടെ മുന്നിലെ വരാന്ത കടന്നുവേണം രമണയ്യയ്ക്ക് ഒന്നാംനിലയിലെ ഓഫീസിലെത്താൻ. രമണയ്യ മുന്നിലും പിന്നിൽ ബ്രീഫ്‌കേസുമായി ഡ്രൈവറും നടന്നുപോകുന്നത് ഞാൻ നിത്യവും കാണുന്നതാണ്. ഗ്യാലറിയിലേയ്ക്ക് നോക്കുമ്പോഴൊക്കെ, എന്റെ മുഖം രമണയ്യയ്ക്ക് കാണാനാവും. എന്നാൽ, ഏതാനും നാൾ പിന്നിട്ടപ്പോഴാണ്, അയാളുടെ ചുണ്ടിൽ എനിക്കു നേരെ ഒരു ചിരി വിടർന്നത്. എന്റെ മുതലാളി ചെറിയാൻ വർക്കിക്കുപോലും അങ്ങനെയൊരു ചിരി സമ്മാനിക്കാൻ കഴിയാത്തതിൽ എനിക്കയാളോട് അമർഷവും തോന്നിയിരുന്നു.

ഓർക്കാപ്പുറത്തൊരു ദിവസം രമണയ്യ ഗ്യാലറിയുടെ ചില്ലുവാതിൽ തുറന്ന് അകത്തേയ്ക്ക് വന്നു. തല ലേശം കുനിച്ചു കയറിയ രമണയ്യ, വാതിലിന്റെ പൊക്കം നോക്കി, ഡിസ്‌പ്ലെ റാക്കിനു മുന്നിലൂടെ നടന്നു. രമണയ്യയെപ്പോലൊരു വ്യവസായിയെ എങ്ങനെ സ്വീകരിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഞാൻ ഭവ്യതയോടെ ഏത് കാർഡാണ് നോക്കുന്നതെന്നു ചോദിച്ചു.

പേരക്കുട്ടിക്കു കൊടുക്കാൻ ജന്മദിന കാർഡുവേണം. രമണയ്യ പറഞ്ഞു.

ഏറ്റവും വിലയുള്ള ജന്മദിന കാർഡ് തുറന്നുകാണിച്ചു ഞാൻ കാത്തു.

ഇതുമതി എന്നു പറഞ്ഞ് രമണയ്യ അതുവാങ്ങി. അത് ഒരു സൗഹാർദ്ദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പല സന്ദർഭങ്ങളിലായി രമണയ്യ എന്റെ ജീവചരിത്രം, ദേശം തുടങ്ങിയവ ചോദിച്ചറിഞ്ഞു.

ഓഫീസിലേക്കു വരുമ്പോഴും മടങ്ങുമ്പോഴും എന്നെ വിഷ് ചെയ്യാനും അയാൾ മറന്നില്ല. ആന്ധ്രക്കാരനാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന രമണയ്യയെ എനിക്കിഷ്ടമായി.

ഒരു ക്രിസ്തുമസ്സ് കാലത്ത് എലിസബത്ത് മാഡം, കൂടെയൊരു പെൺകുട്ടിയുമായി ഗ്യാലറിയിലേക്കു വന്നു. ഏറെ നേരമെടുത്താണ് അവർ കാർഡുകൾ തെരഞ്ഞെടുത്തത്. കൂടെ വന്ന പെൺകുട്ടിയാകട്ടെ, വെറുതെ കാർഡുകൾ തുറന്നുനോക്കുക മാത്രം ചെയ്തു. ആരാണീ പെൺകുട്ടി എന്ന ചോദ്യം മനസ്സിൽ കിടന്നു ദ്രവിക്കാൻ തുടങ്ങിയപ്പോൾ മാഡം പെൺകുട്ടിയോടായി പറഞ്ഞു: അന്നേ, നിനക്കു കാർഡൊന്നും വേണ്ടേ?

വേണ്ട ചേച്ചി. പെൺകുട്ടി പറഞ്ഞു.

ആരായിരിക്കും അന്ന എന്ന സംശയവും അന്നയുടെ ലളിതമായ വസ്ത്രധാരണവും എന്നെ ആകർഷിച്ചു.

തനിക്കറിയോ, ഇവളെ - അന്ന - എന്റെ ജോലിക്കാരിയാ.

ഞാൻ അപ്പോൾ മാത്രം അന്നയുടെ മുഖം ശരിക്കും കണ്ടു. ഇരുനിറം, നീണ്ട കണ്ണുകൾ. പച്ചക്കല്ലു പതിച്ച കൂർത്ത മൂക്ക്. ഞാനവൾക്ക് ഒരു ചിരി സമ്മാനിച്ചു. അവളും ചിരിച്ചു. അനന്യമായ വശ്യത അവളുടെ മുഖത്ത് കൊളുത്തിയിട്ടിരുന്നു. പക്ഷേ, മാഡം എന്നെ അവൾക്കു പരിചയപ്പെടുത്തിയില്ല. മാഡവും അന്നയും പെട്ടെന്നു മടങ്ങാതിരിക്കാൻ ഞാൻ കപ്പലു പള്ളിയിൽ മെഴുകുതിരി നേർന്നു. എന്നാൽ, കാർഡുകളുമായി മാഡവും അന്നയും ഗ്യാലറി വിട്ടിറങ്ങി. ഏറെ നേരം ഗ്യാലറിക്കുള്ളിൽ മാഡത്തിന്റെ പെർഫ്യൂമിന്റെ മണം തങ്ങിനിന്നു. ആഴ്ചയിലൊരിക്കൽ കണക്ക് ബോധിപ്പിക്കാൻ മുതലാളിയുടെ വീട്ടിൽ പോകുമ്പോഴൊക്കെ ഞാൻ അന്നയെ കണ്ടു. ഞങ്ങൾ പരസ്പരം കണ്ടു. ഞാനും അന്നയും തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുവന്നു. ഇടയ്ക്കിടെ വൈകുന്നേരങ്ങളിൽ അന്ന ഗ്യാലറിയിൽ വന്നു. കൂട്ടുകാർക്ക് ജന്മദിന കാർഡു വാങ്ങാനായിരുന്നു വരവ്. ഏറ്റവും നല്ലതും എന്നാൽ, വിലകുറഞ്ഞതുമായ കാർഡുകൾ ഞാനവളെ കാണിച്ചുകൊടുത്തു. വിലകൂടിയവയൊക്കെ വലിയവർക്കല്ലേ എന്നവൾ എന്നോട് ചോദിച്ചു.

ചെറിയവർ, വലിയവർ എന്നാലെന്താണ്?

ദരിദ്രർ, സമ്പന്നർ - അത്രതന്നെ. അവൾ പറഞ്ഞു.

ജന്മദിന കാർഡിനു വകഭേദമുണ്ടോ കുട്ടീ. ഞാൻ ചോദിച്ചു.

തീർച്ചയായുമുണ്ട്. അവൾ കാർഡുമായി മടങ്ങിയപ്പോൾ പെട്ടെന്ന് ഇരുൾപരക്കുന്നതായി എനിക്കു തോന്നി. എന്റെ ഓരോ തോന്നലുകൾ മാത്രം.

മാഡം ബ്യൂട്ടിപാർലറിൽ പോകുമ്പോഴൊക്കെ അന്നയും അവരെ പിൻതുടർന്നു. താഴത്തെ നിലയിലെ ഏറ്റവും പേരെടുത്ത ലേഡീസ് സ്പായായിരുന്നു അത്. മാഡം മണിക്കൂറുകളെടുത്താണ് അണിഞ്ഞൊരുങ്ങുന്നത്. മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ക്ലബ്ബ് മീറ്റിങ്ങുകളും പാർട്ടികളും ഉണ്ടായിരിക്കും. അന്ന വരുമ്പോഴൊക്കെ മറ്റെല്ലാം ഞാൻ മറക്കാൻ തുടങ്ങി.

എവിടെയാ നാട്? ഞാൻ അന്നയോട് ചോദിച്ചു.

മാലിപ്പുറം. കേട്ടിട്ടുണ്ടോ?

ഉണ്ട്. മാലിപ്പുറം ബീച്ച്.

എവിടെയാ ചേട്ടന്റെ നാട്? അവൾ ചോദിച്ചു.

കോലാഹലമേട്. വാഗമണ്ണിലാ. എത്രകാലമായി മാഡത്തിന്റെ വീട്ടിൽ?

ഒന്നരവർഷം.

ഞാനും ഒന്നരവർഷമായി ഇവിടെ.

അടുത്ത മാസം എന്റെ ജന്മദിനമാ - അന്ന പറഞ്ഞു.

ഞാനൊരു ജന്മദിന കാർഡയക്കാം, അഡ്രസ്സ് തന്നാൽ.

എഴുതിക്കോ എന്നു പറഞ്ഞ് അവൾ അഡ്രസ്സ് തന്നു.

അന്നയ്ക്കുവേണ്ടി ജന്മദിന കാർഡ് തെരയാൻ രണ്ട് ദിവസമെടുത്തു. അവസാനം ഒരു വിലകൂടിയ കാർഡ് തെരഞ്ഞെടുത്ത് ഇങ്ങനെയെഴുതി. എന്റെ ഏറ്റവും പ്രിയപ്പെട്ട അന്നയ്ക്ക് ജന്മദിനാശംസകൾ. കാർഡ് തപാൽപെട്ടിയിലിട്ടപ്പോൾ അതിരുകളില്ലാത്ത ആഹ്ലാദത്തിന്റെ നിറവിൽ എന്റെ ഉള്ളം തണുത്തുറഞ്ഞു. അവൾ തപാൽ കവർ പൊട്ടിക്കുന്നതും ദീർഘനേരം നോക്കി, നെഞ്ചോട് ചേർത്തുപിടിക്കുന്ന ദൃശ്യം ഞാൻ സ്വപ്നം കണ്ടു. ഉണർവ്വിന്റെ ഉർവ്വരതയിൽ എന്റെ മനസ്സ് നൂൽപട്ടംപോലെ ആകാശത്ത് പാറി നടന്നു.

ഒരു ദിവസം അന്ന ചോദിച്ചു: ചേട്ടൻ നാട്ടിൽ പോകാറില്ലേ?

നാട്ടിൽ അധികം ബന്ധുക്കളില്ല. ഏഴര സെന്റ് സ്ഥലവും ഒരു ചെറിയ പുരയും മാത്രം. ഞാൻ പറഞ്ഞു.

എനിക്കതുപോലുമില്ല. അമ്മയും അനുജനും വാടകവീട്ടിലാണ്. നീണ്ട നിശ്ശബ്ദതയ്ക്കൊടുവിൽ അന്ന യാത്രപറഞ്ഞു പിരിയുമ്പോൾ എന്തോകൂടി അവളോട് പറയാനുണ്ടായിരുന്നെന്നോർത്ത് പരിതപിക്കും. ഒരോ മനുഷ്യരിലും ഓരോ ജീവിതങ്ങൾ എങ്ങനെയാണ് കുരുങ്ങിക്കിടക്കുന്നതെന്ന് ഓർക്കുമ്പോഴൊക്കെ രമണയ്യയുടെ തെളിഞ്ഞ മുഖം ഓർമ്മയിൽ വരും. ഇടയ്ക്കൊരു ദിവസം അന്ന പറഞ്ഞു: ഞാനീ ജോലി വേണ്ടെന്നു വയ്ക്കുകയാ. നഗരത്തിലെ ഒരു തുണിക്കടയിൽ നോക്കുന്നുണ്ട്.

എന്താണ് പെട്ടെന്നങ്ങനെ ഒരു തീരുമാനം?

മുതലാളിയെ എനിക്കിഷ്ടമല്ല. വഷളനാ.

പക്ഷേ, മാഡം പാവം ജീവിയല്ലേ?

അത്ര പാവമൊന്നുമല്ല. മിക്കവാറും ദിവസങ്ങളിൽ കലഹിക്കും.

ഏതു തുണിക്കടയിലാണ് നോക്കുന്നത്?

ഇമ്മാനുവൽ സിൽക്ക്‌സിൽ. എന്റെ ഒരു ഫ്രണ്ട് അവിടെയുണ്ട്. ഹോസ്റ്റലും ഭക്ഷണവും ഫ്രീയാണ്. മോശമല്ലാത്ത ശമ്പളവും.

മാഡത്തിനോട് പറഞ്ഞുവോ?

ഇല്ല. പറയണം. അറിഞ്ഞാൽ മാഡം സമ്മതിക്കില്ല. ഞാനില്ലെങ്കിൽ അവരുടെ കാര്യങ്ങളൊന്നും നടക്കത്തില്ല. കടയിൽ തിരക്കു കുറവായിരുന്നതിനാലും മാഡം വരാൻ വൈകുമെന്നതിനാലും ഞങ്ങൾക്കു സംസാരിക്കാൻ നിയന്ത്രണങ്ങളില്ലായിരുന്നു. കാർഡ് റാക്കുകൾക്കിടയിലൂടെ കാർഡുകളുടെ ചന്തം നോക്കി നടക്കവെ, ഭൂമിയിൽ ഞാനും അവളും മാത്രമാണുള്ളതെന്നെനിക്കു തോന്നി. സുഗന്ധപൂരിതമായ പ്രണയത്തിന്റെ തണലിൽ ഞാനവളുടെ വലതുകരം കവർന്നു കൈത്തണ്ടയിൽ അമർത്തി ചുംബിച്ചു. അവളത് പ്രതീക്ഷിച്ചതുപോലെ വിടർന്ന കണ്ണുകളാൽ എന്നെ നോക്കി. അപ്പോഴേക്കും ബ്യൂട്ടിപാർലറിൽനിന്ന് മാഡം മടങ്ങിവന്നിരുന്നു.

കടയിലേക്കുള്ള അവളുടെ വരവ് നിലച്ചപ്പോൾ ഞാൻ ഇൻലൻഡിൽ ഒരു കത്തെഴുതി. മുതലാളിയുടെ വീട്ടിലെ ലാൻഡ്ഫോൺ കേടായിരുന്നതിനാൽ വിളിക്കാനും കഴിയുമായിരുന്നില്ല. കത്തിൽ ഞാനിങ്ങനെ എഴുതി: പ്രിയപ്പെട്ടവളെ നീ എവിടെയാണ്? കോലാഹലമേട്ടിലെ കുന്നുകൾ കയറി നീ നടക്കുന്നത് ഞാൻ സ്വപ്നം കണ്ടു. എന്റെ അടുത്ത യാത്രയിൽ നീ കൂടിയുണ്ടാകണം. പ്രേമത്തിന്റെ അനുപദങ്ങൾ ആലിപ്പഴംപോലെ പൊഴിഞ്ഞു വീഴുന്നതു നോക്കി വാഗമണ്ണിലെ നിർവ്വാത ശൈത്യം രുചിച്ച് ഭൂതകാലത്തിന്റെ കൺനനവുകൾ പരസ്പരം തുടയ്ക്കാം. കത്ത് തപാൽപെട്ടിയിലിടുമ്പോൾ, ഒന്നും വ്യാമോഹമാകരുതെന്നു പ്രാർത്ഥിക്കാനും മറന്നില്ല. കത്തെഴുതി, ആഴ്ചകൾ കഴിഞ്ഞിട്ടും അന്നയോ മാഡമോ ഗ്യാലറിയിലേക്കു വന്നില്ല.

രമണയ്യ ചോദിച്ചു: എന്നെടേ, പയ്യനേ ഒരു വിഷാദം?

ഒന്നുമില്ല മുതലാളി. ഞാൻ പറഞ്ഞു.

എല്ലാം എനിക്കു തിരിയും. ചിരിച്ചുകൊണ്ട് രമണയ്യ ഓഫീസിലേക്ക് പോകും.

ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഗ്യാലറിയുടെ ഉടമ ചെറിയാൻ വർക്കി, അപ്രതീക്ഷിതമായി കടയിലേക്കു കയറിവന്നു. ഞാനപ്പോൾ അന്നയ്ക്ക് രണ്ടാമത്തെ കത്തെഴുതാൻ തുടങ്ങുകയായിരുന്നു. മുതലാളി എന്നെ രൂക്ഷമായി നോക്കി, അലറിക്കൊണ്ട് പറഞ്ഞു: നിന്റെ ഇവിടുത്തെ ജോലി അവസാനിപ്പിച്ചിരിക്കുന്നു. ഇന്നത്തെ വിറ്റുവരവത്രെ?

ഞാൻ ഞെട്ടലോടെ മുതലാളിയുടെ ചുവന്നുതുടുത്ത മുഖത്തേക്കു നോക്കി. യാന്ത്രികമായി മേശവലിപ്പ് തുറന്ന് വിറ്റ്‌വരവ് കാണിച്ചുകൊടുത്തു. മുതലാളി നോട്ടുകളെണ്ണി തിട്ടപ്പെടുത്തി, സ്വന്തം ബാഗിലേക്കു തിരുകി. അനന്തരം, മേശവലിപ്പിൽനിന്നു ബിൽബുക്കെടുത്ത് എന്തൊക്കെയോ കണക്കുകൾ കൂട്ടി, ആറായിരം രൂപ എനിക്കു നീട്ടി.

ഞാൻ മറുപടി പറഞ്ഞില്ല. വിധിയുടെ ക്രൂരവും നിർദ്ദയവുമായ നിരാകരണത്തിൽപ്പെട്ട് ഞാൻ മരവിച്ചുപോയിരുന്നു. അവസാനം അന്നയുടെ രൂപം കൊത്തിയ ഹൃദയവുമായി ഞാൻ കോലാഹലമേട്ടിലേക്ക് വണ്ടികയറി. തിരിച്ചുപോകാൻ തീരുമാനിച്ച ദിവസം അന്നയെ വിളിച്ചെങ്കിലും മാഡമാണ് ഫോണെടുത്തത്, തന്നെയുമല്ല മുതലാളിയുടെ രണ്ട് ഗുണ്ടകൾ എന്നെ ഭീക്ഷണിപ്പെടുത്താനും വന്നിരുന്നു.
പി.മോഹനചന്ദ്രന്‍ എഴുതിയ കഥ അന്ന
വിനീഷ് കളത്തറ എഴുതിയ കഥ: കൊച്ചുമ്മന്‍ വ്ളോഗ്

ഇന്നുവരെയുള്ള ശമ്പളം. തന്റെ സേവനം ഇന്നോടെ തീരുന്നു.

എന്റെ കണ്ണുകളിൽ ഇരുട്ടുകയറുകയും കാതുകൾ അടയുകയും ചെയ്തു.

എന്തെങ്കിലും എടുക്കാനുണ്ടോ എന്നു ചോദിച്ചുകൊണ്ട് മുതലാളി കടയുടെ ഷട്ടർ പാതി താഴ്ത്തി എന്നോട് പറഞ്ഞു: എന്റെ വീട്ടുവേലക്കാരിയെ പ്രേമിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു. അവൾ വെറും വേലക്കാരിയല്ല. ഞാനവളിൽ എന്റെ കുഞ്ഞിന്റെ അമ്മയെ കുടിയിരുത്തിയിട്ടുണ്ട്. കുട്ടികളില്ലാത്ത ഞങ്ങളുടെ തീരുമാനമാണ്. അതവളെ അറിയിക്കാനിരിക്കുമ്പോഴാണ് നിന്റെയൊരു മുടിഞ്ഞ പ്രേമം. ഈ നഗരത്തിൽനിന്നു സ്ഥലം വിട്ടോളണം. ഈ നിമിഷം തന്നെ. അല്ലാതെ ചുറ്റിക്കളിയുമായി നടന്നാൽ ജീവൻ ബാക്കി കാണില്ല. ഷട്ടർ പൂർണ്ണമായും താഴ്ത്തി, താഴിട്ട് പൂട്ടി. അനന്തരം തീ പാറുന്ന ഒരു നോട്ടം എന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് മുതലാളി ധൃതിയിൽ താഴേയ്ക്ക് പടികളിറങ്ങി. ഒരു നിലവിളി എന്റെ ഉള്ളിൽനിന്നു പൊങ്ങിവന്ന് കടയുടെ വരാന്തയിൽ ചിതറിവീണു. എന്നിൽനിന്നും ജീവന്റെ പ്രജ്ഞ ചോർന്നുപോയിരുന്നു.

എന്റെ കഥ കേട്ട് രമണയ്യയുടെ മനസ്സലിഞ്ഞു. പിറ്റേ ദിവസം മുതൽ ഞാൻ രമണയ്യയുടെ ഫാക്ടറിയിലെ താൽക്കാലിക ജീവനക്കാരനായി. ഫാക്ടറി അകലെയായിരുന്നതിനാൽ നഗരത്തിലേയ്ക്ക് വരേണ്ടതില്ലായിരുന്നു. എന്നിരുന്നാലും, ഞായറാഴ്ചകളിൽ ഞാൻ മുതലാളിയുടെ വീടിനു മുന്നിലൂടെ രണ്ട് ചാൽ നടക്കും. എന്റെ കണ്ണുകൾ അന്നയെ പരതിയെങ്കിലും അവളെ പുറത്തു കണ്ടെത്താനായില്ല. നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും മാഡം പോകാറുള്ള ബ്യൂട്ടി പാർലറുകളിലും ഞാൻ അന്നയെ തേടി.

ഒരു ദിവസം രമണയ്യ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ഒരു പ്രശ്നമുണ്ട്. നിനക്കിവിടെ ജോലി തന്നത് ചെറിയാൻ വർക്കിയറിഞ്ഞു. അയാൾ ഫോൺ ചെയ്തിരുന്നു. വലിയ ദേഷ്യത്തിലാണ്. ഞാനൊരു വരത്തനാണ്. അയാൾ തദ്ദേശവാസിയും. അതിന്റെ ധാർഷ്ട്യം വാക്കുകളിലുണ്ട്. നീ തൽക്കാലം നാട്ടിലേക്ക് മടങ്ങ്. അയാൾ വല്ല കൂലിത്തല്ലുകാരെയും വിട്ട്, പുലിവാലു പിടിക്കണ്ട. അയാൾ അതിനു മടിയുള്ളവനല്ല. യുദ്ധത്തിനു ഞാനില്ല. നാല് മാസം കഴിയുമ്പോൾ എല്ലാം ശാന്തമാകും. എന്റെ നമ്പരു തരാം വിളിച്ചാൽ മതി. വാഗമണ്ണിലെ ഏതെങ്കിലും റിസോർട്ടിൽ വേക്കൻസിയുണ്ടോന്നു നോക്കാം. എനിക്കവിടെ പരിചയക്കാരുണ്ട്. ഒരു വേലക്കാരിപ്പെണ്ണിനുവേണ്ടി ജീവിതം പാഴാക്കരുത്. മനസ്സിലാകുന്നുണ്ടോ? നിനക്ക് ശരിക്കും അവളോട് പ്രേമമുണ്ടോ? അതോ, തമാശയോ?

ഞാൻ മറുപടി പറഞ്ഞില്ല. വിധിയുടെ ക്രൂരവും നിർദ്ദയവുമായ നിരാകരണത്തിൽപ്പെട്ട് ഞാൻ മരവിച്ചുപോയിരുന്നു. അവസാനം അന്നയുടെ രൂപം കൊത്തിയ ഹൃദയവുമായി ഞാൻ കോലാഹലമേട്ടിലേക്ക് വണ്ടികയറി. തിരിച്ചുപോകാൻ തീരുമാനിച്ച ദിവസം അന്നയെ വിളിച്ചെങ്കിലും മാഡമാണ് ഫോണെടുത്തത്, തന്നെയുമല്ല മുതലാളിയുടെ രണ്ട് ഗുണ്ടകൾ എന്നെ ഭീക്ഷണിപ്പെടുത്താനും വന്നിരുന്നു. കയ്യും കാലും വെട്ടി കായലിലെറിയുമെന്നും കേസൊന്നും പ്രശ്നമല്ലെന്നും അവർ പറഞ്ഞു. എനിക്കു ഭയക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. പരാജിതനായി ഞാൻ നാട്ടിലേക്കു മടങ്ങി.

വണ്ടി നഗരത്തിലെത്തിയിരുന്നു. രമണയ്യയുടെ ഓഫീസുള്ള വ്യാപാരസമുച്ചയത്തിനു മുന്നിൽ ഞാൻ ബസിറങ്ങി. എല്ലാം മാറിയിരിക്കുന്നു. പുതിയ സ്ഥാപനങ്ങൾ, കടകൾ, തിരക്കുപിടിച്ച നഗരം. ഞാൻ ഗ്യാലറിയിലേക്കാണ് ആദ്യം നോക്കിയത്. ഗ്യാലറിക്കു പകരം അതൊരു തുണിക്കടയായി രൂപാന്തരപ്പെട്ടിരിക്കുന്നു. രമണയ്യയുടെ ഓഫീസിലെത്തിയപ്പോൾ ശരിക്കും ഞെട്ടി. അവിടം മറ്റേതോ ഓഫീസായിരുന്നു. രമണയ്യയെ തിരക്കിയെങ്കിലും അവർക്കാർക്കും അങ്ങനെയൊരാളെ പരിചയമില്ലായിരുന്നു. അവരൊക്കെയും ആ ഓഫീസിലെ ജോലിക്കാരായിരുന്നു. അവസാനം ഒന്നാംനിലയുടെ അറ്റത്തുണ്ടായിരുന്ന ക്ലോക്കുകടയിലേക്ക് ഞാൻ നടന്നു. ആ കടയ്ക്ക് മാത്രം മാറ്റമൊന്നുമില്ലായിരുന്നു. കടയുടമ വൃദ്ധനായിക്കഴിഞ്ഞിരുന്നു.

ഞാൻ രമണയ്യയെ തിരക്കി.

രമണയ്യ. അയാൾ പാപ്പരായിപ്പോയി മോനെ. ഒന്നുമറിഞ്ഞില്ലേ! നാലഞ്ചു വർഷമായി അയാളുടെ ഫാക്ടറിക്ക് തീപിടിച്ച് എല്ലാം നഷ്ടപ്പെട്ടു. ആരോ തീയിട്ടതാണ്. മൂന്നു മാസക്കാലത്തോളം തൊഴിൽത്തർക്കത്തിലും തൊഴിലാളിസമരത്തിലും അടഞ്ഞുകിടപ്പായിരുന്നു. ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. പിന്നെ ടാക്സുകാരുടെ ജപ്തി. ബാങ്കിലെ കടം. മൂപ്പർ ശരിക്കും ദരിദ്രനായി.

ഇപ്പോഴെവിടെയാണ്?

കാക്കനാട്ടെ ഏതോ വൃദ്ധസദനത്തിലാണെന്നാ കേട്ടത്. മരുമക്കൾ അവിടെയാക്കിയിരിക്കുവാ. അയാൾക്ക് രണ്ട് പെൺമക്കൾ അല്ലായിരുന്നോ?

അവരൊക്കെ പുറത്താ.

കുറെ കേസുകളുണ്ട്. അതൊക്കെ നടത്താൻ മൂപ്പരു ഇവിടെത്തന്നെ തങ്ങുവാ.

എനിക്ക് ഒന്നും വിശ്വസിക്കാനായില്ല. ഏറെ നേരം, ഒന്നും ശബ്ദിക്കാതെ ഞാൻ നിന്നു.

അവിടൊരു ഗ്രീറ്റിങ്ങ് കാർഡ് ഗ്യാലറിയുണ്ടായിരുന്നല്ലോ?

അത് വേറൊരു കഥ. ചെറിയാൻ വർക്കിയുടേതല്ലായിരുന്നോ? അയാള് വീട്ടിലെ വേലക്കാരിപ്പെണ്ണിനെ പീഡിപ്പിക്കാൻ ശ്രമിച്ചു. അവൾ കറിക്കത്തിയെടുത്ത് പള്ളയ്ക്ക് വരഞ്ഞു. അഞ്ചാറു മാസം ആശുപത്രിയിലായിരുന്നു. അവളും കുറച്ചു ദിവസം ജയിലിൽ കിടന്നു. അങ്ങനെ കടയും പൂട്ടി. ആ വഷളനു ഭാര്യയുടെ ഒത്താശയുണ്ടായിരുന്നു. വേലക്കാരിയാണെങ്കിലും മാനത്തിനു വിലകല്പിക്കുന്നവളായിരുന്നു. മിടുക്കി.

അവളിപ്പോളെവിടെയുണ്ട്?

ആർക്കറിയാം. ഏതോ, തുണിക്കടയിലാണെന്നാ കേട്ടത്. അതിരിക്കട്ടെ, ഇയാൾ എവിടെയായിരുന്നു.

ഇത്രകാലം.

നാട്ടിലായിരുന്നു.

ഇടയ്ക്ക് വിളിക്കാമായിരുന്നില്ലേ?

രമണയ്യയെ ഫോണിൽ കിട്ടിയിരുന്നില്ല. എപ്പോൾ വിളിച്ചാലും തിരക്കാണെന്ന മറുപടി. വർഷങ്ങൾ കുറെ കഴിഞ്ഞുപോയി.

അതെയതെ. എനിക്കും മേലാതിരിക്കുവാ. അടുത്ത മാസം ഈ കട നിർത്താൻ തീരുമാനിച്ചിരിക്കുവാ. വയ്യ. വയസ്സായി.

കാരണവരോട് യാത്ര പറഞ്ഞ് ഞാൻ നഗരത്തിലെ തിരക്കൊഴിഞ്ഞ ഒരു ലോഡ്ജിൽ മുറിയെടുത്തു. ആഡംബരങ്ങളില്ലാത്ത സാധാരണ ലോഡ്ജ്. ബാഗ് മുറിയിൽ വെച്ച് രമണയ്യയുടെ വ്യവസായ എസ്റ്റേറ്റിലേക്കു വണ്ടികയറി. അവിടെ, അതികായൻ കാണുമെന്നാണറിഞ്ഞത്. ക്ലോക്കു കടക്കാരൻ ഡിസൂസയ്ക്ക് അതികായനെ അറിയാം. വ്യവസായ ഇടനാഴിയിലേക്കുള്ള വഴികൾ ടൈലുപാകി വൃത്തിയാക്കിയിട്ടുണ്ട്. ദിശാബോർഡുകൾ പുതിയതാണ്. രമണയ്യയുടെ ഫാക്ടറിക്കടുത്തെത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പു കൂടി. കത്തിക്കരിച്ച കെട്ടിടം അസ്ഥിപഞ്ജരം പോലെ നിൽക്കുന്നു. ഗേറ്റിനും ഗേറ്റിന്റെ മുന്നിലെ യൂണിയൻ കൊടികളും നരച്ച് വൃത്തിഹീനമായിട്ടുണ്ട്. ഉള്ളിൽ കടന്ന്, ഫാക്ടറി കെട്ടിടത്തിന്റെ പിറകിലായി കത്തു പിടിക്കാതിരുന്ന സെക്യൂരിറ്റിയുടെ മുറിയിലേക്കു ഞാൻ നടന്നു. അവിടെ ഒരു ബഞ്ചിൽ അതികായൻ കിടക്കുന്നുണ്ടായിരുന്നു. അയാൾക്ക് എന്നെ മനസ്സിലായി.

രമണയ്യയെ കാണാൻ വന്നതാ. ഇവിടെ വന്നപ്പോഴാ വിവരങ്ങളറിഞ്ഞത്.

മുതലാളി കാക്കനാട്ടെ വൃദ്ധസദനത്തിലാണ്. സുഖമായിരിക്കുന്നു.

അതികായൻ ഇവിടം വിട്ട് പോയില്ലേ?

ഇവിടെക്കിടന്ന് ചാകാനാ വിധി. മുതലാളിയുടെ മരുമകൻ മാസാമാസം എന്തെങ്കിലും തരും.

എന്തിനാണ് ഇവിടെ ഒരു കാവൽ.

ഒക്കെ ശരിയാകുമെന്നാ മൂപ്പരു പറയുന്നേ. കാക്കുകതന്നെ.

ഞാൻ അതികായകനോട് യാത്ര പറഞ്ഞ് കാക്കനാട്ടേക്ക് വണ്ടികയറി. വൃദ്ധസദനത്തിന്റെ നടുത്തളത്തിൽ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു രമണയ്യ. എന്നെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ നിർദ്ദയമായ ചിരിയുതിർന്നു.

ഇയാൾ വീണ്ടും വന്നുവോ? രമണയ്യ ചോദിച്ചു.

വന്നു, ഒന്നു കാണാന്‍.

ഒക്കെ അറിഞ്ഞില്ലേ. എന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നു. ഒന്നിനും വയ്യ. അന്നയെ കണ്ടുവോ? രമണയ്യ ചോദിച്ചു.

ഇല്ല. അവളെവിടെയാണ്?

അവൾ എസ്റ്റേറ്റിലെ ഒരു പഴച്ചാർ ഫാക്ടറിയിലാണ്. നാലുമാസങ്ങൾക്കു മുന്‍പ് ഞാൻ കണ്ടിരുന്നു. പാവം ഒത്തിരി അനുഭവിച്ചു.

എസ്റ്റേറ്റിലെവിടെയാണ്?

എടയാറിലെ എസ്റ്റേറ്റിലാണ്. ഏലൂർ വഴി പോകണം.

സ്വാമിയുടെ അടുത്ത പദ്ധതികളൊക്കെ ഞാനാരാഞ്ഞു.

ഓരോന്നായി തിരിച്ചുപിടിക്കണം. മൂന്ന് നാലു കേസുകൾ നടക്കുന്നുണ്ട്. ഇൻഷുറൻസുമായുള്ള കേസിൽ ജയിച്ചാൽ ഫാക്ടറി റിവൈവ് ചെയ്യാനാവും. ഒന്നു നെടുവീർപ്പിട്ട് രമണയ്യ തുടർന്നു. വിധിപോലെ വരട്ടെ. ഞാൻ എന്തിനും തയ്യാർ.

രമണയ്യയോട് യാത്ര പറഞ്ഞ് ഞാൻ ലോഡ്ജിലേക്കു മടങ്ങി. വൈകുന്നേരം പാർക്ക് അവന്യുവിലൂടെ നടന്ന് പാർക്കിലെ ഇരുമ്പ് ബഞ്ചിൽ കുറച്ചുനേരം കണ്ണടച്ചിരുന്നു. ആകാശം ആരെയും തിരിച്ചറിയുന്നില്ല. മനസ്സുനിറയെ രമണയ്യയുടെ ക്ഷീണിച്ച മുഖമായിരുന്നു. പടിഞ്ഞാറ് കായലിൽ വീണ അന്തിവെയിൽ നരക്കാൻ തുടങ്ങി. ഇടനാഴികൾ തുറന്ന് ഇരുട്ട് ഇരച്ചെത്താൻ തുടങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റ് നടന്നു. ഈ പാർക്കും പാർക്കിലെ മരച്ചില്ലകളും സായാഹ്ന സവാരിക്കാരുടെ കിതപ്പും എത്രയോ നാളുകൾ കണ്ടിരുന്നതാണ്. അന്നയേയും കൂട്ടി പാർക്കിൽ വന്നു കായൽത്തീരത്തെ കൽക്കെട്ടിലിരുന്ന് അന്തിവെട്ടം ചുവക്കുന്നത് കാണണമെന്നും അവളറിയാതെ കവിളിലൊരു മുത്തം കൊടുക്കണമെന്നും ദാഹിച്ചിരുന്നു. മോഹങ്ങൾ വേരിറങ്ങി ദ്രവിച്ചുകഴിഞ്ഞിരിക്കുന്നു. ഞാൻ പാർക്കിൽ നിന്നിറങ്ങി ലോഡ്ജിലേക്കു നടന്നു.

പിറ്റേ ദിവസം ലോഡ്ജിലെ ബില്ലടച്ച് ബാഗുമായി ഞാനിറങ്ങി. എടയാറിലെ പഴച്ചാറു ഫാക്ടറിയായിരുന്നു ലക്ഷ്യം. ധാരാളം സ്ത്രീകൾ പണിയെടുക്കുന്ന ഇടം. ഞാൻ സെക്യൂരിറ്റിയോട് അന്നയെ കാണണമെന്നാവശ്യപ്പെട്ടു. അയാളെന്നെ ഇരുപ്പുമുറിയിലാക്കി ഫാനിട്ട് മടങ്ങി. അന്ന വരുന്നതും കാത്ത് ഞാൻ അക്ഷമനായി പുറത്തേയ്ക്ക് നോക്കിയിരുന്നു. എന്റെ മനസ്സ് ചെറുതായി വിറയ്ക്കാൻ തുടങ്ങി. നെറ്റിയിലും കഴുത്തിലും വിയർപ്പു പൊടിഞ്ഞു. ഏറെ നേരത്തിനു ശേഷം അന്ന അകലെ നിന്ന് നടന്നുവരുന്നതു ഞാൻ കണ്ടു. ഫാക്ടറി യൂണിഫോമിലായിരുന്നു അവൾ. പച്ചനിറമള്ള കോട്ടും മഞ്ഞസാരിയും അവൾക്കിണങ്ങുന്നുണ്ടായിരുന്നു. പതിനാലു വർഷത്തെ അകൽച്ചയുടെ ആഴം അവളുടെ കണ്ണുകളിൽ തുളുമ്പി. വരുതിയിൽ വരാത്ത വാക്കുകൾ ഞങ്ങളുടെ നാവിൽ മരിച്ചുകിടന്നു. ശരണശലഭങ്ങൾ ഞങ്ങൾക്കിടയിലെ മൗനത്തിൽ പാറിനടക്കുന്നുണ്ടായിരുന്നു.

അന്നേ എന്ന എന്റെ വിളി പുറത്തേക്കു വന്നില്ല. ഈ കാലമത്രയും എവിടെയായിരുന്നുവെന്ന് അവൾ ചോദിച്ചില്ല. മുഖത്ത് അനാഥത്വത്തിന്റെ അനിശ്ചിതമായ നിസ്സംഗത ചുളിവുകൾ വീഴ്ത്തിയിരുന്നു. അവളുടെ അഗാധമായ നോട്ടം എന്റെ ഹൃദയം തുളഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞു.

നഗരം വിടുമ്പോൾ പറയാനായില്ല. അങ്ങനെയൊരവസ്ഥയിലായിരുന്നു. രമണയ്യ നിന്നോട് പറഞ്ഞിരിക്കുമെന്നു ഞാൻ കരുതി. ഇപ്പോൾ എല്ലാം ഞാനറിഞ്ഞു. രമണയ്യയെ കണ്ടിരുന്നു. വൃദ്ധസദനത്തിലിരുന്ന് കാലാന്തരങ്ങളുടെ കയ്‌പും മധുരവും രുചിക്കുന്നു.

നിന്നെ ഞാൻ വാഗമണ്ണിലേക്ക് ക്ഷണിക്കട്ടെ. ജീവിതം ഇനിയും ബാക്കിയുണ്ട്.

ഇല്ല. എങ്ങോട്ടുമില്ല. കാണാൻ വന്നതിൽ സന്തോഷം. മറന്നില്ലല്ലോ? അതുമതി.

മറക്കാനോ, എന്നു പറഞ്ഞു ഞാൻ ബാഗിൽ കരുതിയിരുന്ന മടങ്ങിവന്ന കത്തുകളുടെ കെട്ടു വലിച്ചെടുത്ത് അവൾക്കു നേരെ നീട്ടി. എല്ലാ മാസങ്ങളിലും നിനക്കെഴുതിയ കത്തുകളാണ്. കൈപ്പറ്റാനാളില്ലാതെ മടങ്ങിയവ. എത്ര തവണ മാഡത്തിന്റെ നമ്പറിൽ വിളിച്ചു. ആ സ്ത്രീയാണ് ഫോണെടുക്കുന്നത്. എന്റെ ശബ്ദം കേട്ടാൽ ഫോൺ കട്ട് ചെയ്യും. ഈ കത്തുകൾ കഴിഞ്ഞുപോയ കാലത്തിന്റെ കഥകൾ പറയും. ഞാനും നീയും ഇപ്പോഴും തനിച്ചാണ്. വാഗമണ്ണിലെ ഏഴര സെന്റ് സ്ഥലവും ചെറിയ വീടും ഇപ്പോഴുമുണ്ട്. റിസോർട്ടുകളിൽനിന്നു ചെറിയ വരുമാനവുമുണ്ട്. എപ്പോഴും നീ എന്നോടൊപ്പമുണ്ടായിരുന്നു അന്ന. നീ വരില്ലേ?

ഇല്ല. ഒറ്റയ്ക്കു വന്നു. ഒറ്റയ്ക്ക് ജീവിക്കുന്നു. ഒറ്റയ്ക്ക് മരിക്കുന്നു. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞാൻ ചോദിച്ചു.

അമ്മയും അനുജനും.

അമ്മ മരിച്ചു. അനുജൻ മുംബൈക്ക് വണ്ടികയറി.

നിനക്കെന്നോട് വെറുപ്പുണ്ടോ?

ഇല്ല. സഹാനുഭൂതി മാത്രം. സ്വന്തം ജീവൻ രക്ഷിക്കാനാണല്ലോ നഗരം വിട്ടത്. അതു സാധിച്ചു.

എനിക്കറിയാം. ഞാനങ്ങനെ പോകേണ്ടിയിരുന്നില്ല. പക്ഷേ, എന്റെ മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. എന്നോട് ക്ഷമിക്കുക.

അവൾ കത്തുകൾ നെഞ്ചോട് ചേർത്തുപിടിച്ച് കുറച്ചുനേരം കൂടി നിന്നു. സമയമില്ല. ഞാൻ ജോലിയിലാണ്.

എന്റെ നമ്പർ ആ കത്തുകളിലുണ്ട്. ആലോചിച്ചിട്ട് വിളിക്കുമല്ലോ?

നോക്കാം എന്നുമാത്രം പറഞ്ഞ് അവൾ ഫാക്ടറിയിലേക്ക് തിരികെ നടന്നു. പുനഃസമാഗമനത്തിന്റെ പുണ്യം അനാഥമാകുന്നതും ചിരകാലത്തിന്റെ ചിത കത്തിയമരുന്നതും ഞാനറിഞ്ഞു.

അന്നേ എന്ന എന്റെ നീട്ടിയ വിളി അവളെ പിടിച്ചുനിർത്തി.

നിന്റെ വിളിക്കുവേണ്ടി ഞാൻ കാത്തിരിക്കും, അവളുടെ നനവുണങ്ങിയ കണ്ണുകൾ എന്നിലേക്ക് ഒരിക്കൽകൂടി നീണ്ടു. അവൾ ഫാക്ടറിക്കുള്ളിലേക്ക് പിൻവലിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി. ആത്മവേദനയുടെ ശാഠ്യം എന്റെ അന്തരാത്മാവിൽ നീറിക്കൊണ്ടിരുന്നു. വാഗമണ്ണിലേക്ക് മടങ്ങിപ്പോകാൻ എനിക്കപ്പോൾ തോന്നിയില്ല.

പി.മോഹനചന്ദ്രന്‍ എഴുതിയ കഥ അന്ന
സി.വി.ബാലകൃഷ്ണന്‍ എഴുതിയ കഥ: എന്റെ പപ്പ പള്ളിയില്‍ പോകാറില്ല

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com