വ്യവസ്ഥകളില്‍ ചര്‍ച്ചയില്ലെന്ന് സൗദി; അംഗീകരിക്കില്ലെന്ന് ഖത്തര്‍

ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക,അല്‍ ജസീറ അടച്ചുപൂട്ടുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് സൗദിയും മറ്റു രാജ്യങ്ങളും ഖത്തറിന് നല്‍കിയിരുന്നത്
വ്യവസ്ഥകളില്‍ ചര്‍ച്ചയില്ലെന്ന് സൗദി; അംഗീകരിക്കില്ലെന്ന് ഖത്തര്‍

ദോഹ: ഉപരോധം അവസാനിപ്പിക്കാന്‍ ഖത്തറിന് മുന്നില്‍വെച്ച 13 വ്യവസ്ഥകളിന്‍മേല്‍ ചര്‍ച്ചയില്ലെന്ന് സൗദി അറേബ്യ.സൗദിയുടെ നിലപാടിനെ അപലപിച്ച് ഖത്തര്‍ രംഗത്തെത്തി.  'ഖത്തറിനുമുന്നില്‍വെച്ച വ്യവസ്ഥകളില്‍ ചര്‍ച്ചയില്ല. ഭീകരതയ്ക്കും തീവ്രവാദത്തിനും നല്‍കുന്ന പിന്തുണ ഖത്തര്‍ അവസാനിപ്പിക്കുകതന്നെവേണ'മെന്ന് സൗദി വിദേശകാര്യ മന്ത്രി അദൈല്‍ അല്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു. വ്യവസ്ഥകളുടെ പട്ടികതന്നിട്ട് അതില്‍ ചര്‍ച്ചയില്ലെന്ന് പറയുന്നത് അന്താരാഷ്ട്രബന്ധങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ അല്‍താനി പ്രതികരിച്ചു.

ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക,അല്‍ ജസീറ അടച്ചുപൂട്ടുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് സൗദിയും മറ്റു രാജ്യങ്ങളും ഖത്തറിന് നല്‍കിയിരുന്നത്.എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നും ഖത്തര്‍ വ്യക്തമാക്കിയിരുന്നു. സൗദി,യുഎഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര,വ്യാപാര,ഗതാഗത ബന്ധം വിച്ഛേദിച്ചിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com