സൗദിയില്‍ സ്വദേശിവല്‍ക്കരണം: പുനപരിശോധനയ്ക്ക് സാധ്യത

സൗദിയില്‍ സ്വദേശിവല്‍ക്കരണം: പുനപരിശോധനയ്ക്ക് സാധ്യത

രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് 50 ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണ തോത് ചില മേഖലകളില്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ്. എന്നാല്‍ എല്ലാമേഖലകളിലും സ്വദേശിവല്‍ക്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് വാണിജ്യ സ്ഥാപനങ്ങളിലും മറ്റും നടപ്പിലാക്കിയ സൗദിവത്കരണ തോത് 50 ശതമാനമായി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വദേശിവല്‍ക്കരണ അനുപാതം പുനപരിശോധിക്കുന്നതായാണ് തൊഴില്‍ മന്ത്രി അറിയിച്ചത്. ഓരോ തൊഴില്‍ മേഖലകള്‍ക്കും ബാധകമാകുന്ന പുതിയ സൗദിവല്‍ക്കരണ അനുപാതത്തില്‍ മാറ്റം വരുത്തിയേക്കാമെന്നു മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുമായി ഏകോപനം നടത്തിയാണ് സ്വദേശിവല്‍ക്കരണ അനുപാതം പുനപരിശോധിക്കുക.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ട് തൊഴില്‍മേഖലയില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവന്നിരുന്നു. മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും റെന്റ് എ കാര്‍ മേഖലയിലും ഉള്‍പ്പെടെ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. 

നടപ്പിലാക്കിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോത് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സൗദിയിലെ വ്യാപാരികള്‍ ആവശ്യമുന്നയിച്ചിരുന്നു. സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ കഴിവുറ്റതും അനുയോജ്യവുമായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും പൂട്ടി. ചിലത് പൂട്ടലിന്റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികള്‍ മന്ത്രിക്കുമുമ്പില്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com