ചൈനയില്‍ മണ്ണിടിച്ചില്‍: 100 മരണം

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്.
ചൈനയില്‍ മണ്ണിടിച്ചില്‍: 100 മരണം

ബെയ്ജിങ്: ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ മരിച്ചതായി പ്രാദേശിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകളെ കാണാതായിട്ടുമുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്.

പ്രദേശത്ത് പോലീസും അഗ്നിശമനസേനയും സൈന്യവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ നാല്‍പതിലധികം വീടുകള്‍ മണ്ണിനടിയിലായി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടു. ഇപ്പോഴും മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മണ്ണിടിച്ചിലില്‍ നദിയുടെ രണ്ടു കിലോമീറ്ററോളം ദൂരം മൂടപ്പെട്ടു. കാറ്റഗറി ഒന്നില്‍പ്പെട്ട പ്രകൃതി ദുരന്തമാണ് ചൈനയില്‍ ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സമീപ ഗ്രാമങ്ങളിലെ ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com