കാബൂളില്‍ നാറ്റോ വാഹന വ്യൂഹത്തിന് നേരെ ഐഎസ് അക്രമം; 8 മരണം 

അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 22ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
കാബൂളില്‍ നാറ്റോ വാഹന വ്യൂഹത്തിന് നേരെ ഐഎസ് അക്രമം; 8 മരണം 

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നാറ്റോ വാഹന വ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി അക്രമത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. രാവിലെ ഷാഷ് ദര്‍ക് ചെക്‌പോസ്റ്റിന് സമീപം നാറ്റോ വാഹന വ്യൂഹത്തിലേക്ക് ചാവേര്‍ വാഹനം ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു എന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ടചെയ്യുന്നു. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 22ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ചിലരുടെ നില അതീവ ഗുതുതരമാണ്. 

അടുത്തകാലത്താണ് അഫ്ഗാനില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റ് അക്രമങ്ങള്‍ ആസുത്രണം ചെയ്ത് നടപ്പാക്കി തുടങ്ങിയത്. ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖില്‍ നിന്ന് തോറ്റ് പിന്‍മാറേണ്ടി വന്നതിന്റേയും സിറിയയിയില്‍ കനത്ത തിരിച്ചടി നേരിടുന്നതിന്റെയും സാഹചര്യത്തില്‍ അഫ്ഗാനിസ്താനും പാകിസ്താനും താവളമാക്കാന്‍ ഐഎസ് തീരുമാനിച്ചിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com