യുദ്ധമുണ്ടാകുമെന്ന് ഉറപ്പിച്ച് ചൈന; ഉത്തര കൊറിയയിലുള്ള ചൈനക്കാര്‍ എത്രയും വേഗം തിരിച്ചെത്താന്‍ നിര്‍ദ്ദേശം 

ഉത്തര കൊറിയ നിലപാടുകളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ യുദ്ധം സംഭവിക്കുമെന്ന കാര്യത്തില്‍ ഉറപ്പായിക്കഴിഞ്ഞതിനാലാണ് ചൈന തങ്ങളുടെ ആളുകളെ തിരിച്ചു വിളിച്ചിരിക്കുന്നത്
യുദ്ധമുണ്ടാകുമെന്ന് ഉറപ്പിച്ച് ചൈന; ഉത്തര കൊറിയയിലുള്ള ചൈനക്കാര്‍ എത്രയും വേഗം തിരിച്ചെത്താന്‍ നിര്‍ദ്ദേശം 

ബെയ്ജിങ്: ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയയിലുള്ള പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന. ഉത്തര കൊറിയയില്‍ താമസിക്കുന്ന ചൈനീസ് പൗരന്‍മാരോട് എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തണം എന്നാണ് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്.കിം ജോങ് ഉന്‍ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടി.

തുടക്കം മുതല്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന രാജ്യമായിരുന്നു ചൈന. എന്നാല്‍ ഉത്തര കൊറിയ നിലപാടുകളില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ യുദ്ധം സംഭവിക്കുമെന്ന കാര്യത്തില്‍ ഉറപ്പായിക്കഴിഞ്ഞതിനാലാണ് ചൈന തങ്ങളുടെ ആളുകളെ തിരിച്ചു വിളിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഉത്തര കൊറിയയുമായി ചങ്ങാത്തത്തിലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ പ്രധാനിയാണ് ചൈന. ജപ്പാനും ദക്ഷിണ കൊറിയയുമായി അമേരിക്ക സഖ്യമുണ്ടാക്കുകയും ചൈനയെ സഖ്യത്തിലേക്ക് കൊണ്ടു വരാന്‍ അമേരിക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ചൈന അതില്‍ നിലപാട് വ്യത്തമാക്കിയിരുന്നില്ല.  അപ്പോഴും ചൈന ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തര കൊറിയ ആ മുന്നറിയുപ്പുകളെല്ലാം അവഗണിക്കുകയും പ്രകോപനങ്ങള്‍ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ചൈന തങ്ങളുടെ പൗരരെ തിരിച്ചു വിളിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com