മയക്കുമരുന്ന് കൊലകള്‍ വേണ്ട, ഫിലിപ്പിയന്‍സില്‍ പ്രസിഡന്റിനെതിരെ കൂറ്റന്‍ റാലി

പ്രസിഡന്റിന്റെ മനുഷ്യത്വ രഹിതമായ കൊലപാതങ്ങളെയും ഫിലിപ്പിയന്‍സില്‍ വളര്‍ന്നു വരുന്ന അക്രമ സംസ്‌കാരത്തേയും എതിര്‍ക്കണമെന്ന് റാലിയില്‍ പങ്കെടുത്തവകര്‍ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് കൊലകള്‍ വേണ്ട, ഫിലിപ്പിയന്‍സില്‍ പ്രസിഡന്റിനെതിരെ കൂറ്റന്‍ റാലി

മയക്കു മരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പിയന്‍സ് പ്രസിഡന്റ് റോഡ്രിഗോ റുറ്റേര്‍ട് നടത്തുന്ന കൂട്ട നരഹത്യയില്‍ പ്രതിതിഷേധിച്ച് തലസ്ഥാന നഗരമായ മനിലയില്‍ കൂറ്റന്‍ റാലി. 

വാക് ഫോര്‍ ലൈഫ് എന്ന പേരില്‍ സംഘടിപ്പിച്ച റാലിയില്‍ 20,000 പേര്‍ പങ്കെടുത്തതായി ഫിലിപ്പിയന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 10,000 പേരാണ് റാലിയില്‍ പങ്കെടുത്തത്. കത്തോലിക്ക വിശ്വാസികളാണ് റാലിക്ക് നേതൃത്വം നല്‍കിയത്. 

പ്രസിഡന്റിന്റെ മനുഷ്യത്വ രഹിതമായ കൊലപാതങ്ങളെയും ഫിലിപ്പിയന്‍സില്‍ വളര്‍ന്നു വരുന്ന അക്രമ സംസ്‌കാരത്തേയും എതിര്‍ക്കണമെന്ന് റാലിയില്‍ പങ്കെടുത്തവകര്‍ ആവശ്യപ്പെട്ടു. എട്ടു മാസം മുന്‍പ് റോഡ്രിഗോ മയക്കു മരുന്ന് വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരേയും വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയതിന് ശേഷം 7,000പേരെങ്കിലും മരിച്ചിട്ടുണ്ടാകും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡ്രിഗോയുടെ പ്രവര്‍ത്തികള്‍ക്കെതിരെ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ശക്തമായ എതിര്‍പ്പുകളും നിലനില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com