ഫിലിപ്പിയന്‍സില്‍ ബസപകടം: 14 വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഫിലിപ്പിയന്‍സില്‍ ബസപകടം: 14 വിദ്യാര്‍ത്ഥികള്‍ മരിച്ചു


ഫിലിപ്പിയന്‍സ്: ഫിലിപ്പിയന്‍സില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഫിലിപ്പിയന്‍സിലെ ഈസ്റ്റ് മനില നഗരത്തിന് സമീപമുള്ള ഹില്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു
മറിയുകയായിരുന്നു. 10പേര്‍ സംഭവ സ്ഥലത്തും നാല്‌പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 40പേരേ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com