അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിക്കാന്‍ യുഎസില്‍ 10,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നു

രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നവരെ ഉടന്‍ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍രെ തീരുമാനത്തെ തുടര്‍ന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ മാര്‍ഗ്ഗ നുര്‍ദ്ദേശം പുറപ്പെടുവിച്ചത്
അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിക്കാന്‍ യുഎസില്‍ 10,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നു

വാഷിങ്ടണ്‍: മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നവരെ തെരഞ്ഞുപിടിക്കാന്‍ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് 10,000 ഉദ്യോഗസ്ഥരെ നിയമിക്കുന്നു.മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നല്‍കിയതിന് പിന്നാലെയാണ് കുടിയേറ്റക്കാരെ തപ്പാന്‍ പുതിയ സ്‌ക്വാഡിനെ ഇറക്കുന്നത്.രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്നവരെ ഉടന്‍ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെതീരുമാനത്തെ തുടര്‍ന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഈ വ്യവസ്ഥകളനുസരിച്ച് നിയമം ലംഘിച്ചതായി സംശയം തോന്നുന്ന ആരേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. അറസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സ്വന്തം രാജ്യത്തേക്ക് തിരികെ അയയ്ക്കും. പുറത്താക്കി കഴിഞ്ഞാല്‍ രണ്ടു വര്‍ഷക്കാലത്തേക്ക് ഇവര്‍ക്ക് അമേരിക്കയില്‍ വരാന്‍ സാധിക്കില്ല. അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com