ആകെയുള്ള മിത്രത്തേയും പിണക്കി ഉത്തര കൊറിയ; ചൈന അമേരിക്കയുടെ വാക്ക് കേട്ട് തുള്ളുന്നു എന്ന് ആരോപണം 

ചൈനയുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഉത്തര കൊറിയ ഒരിക്കലും യാജിക്കുകയില്ല എന്ന് ഉത്തര കൊറിയ
ആകെയുള്ള മിത്രത്തേയും പിണക്കി ഉത്തര കൊറിയ; ചൈന അമേരിക്കയുടെ വാക്ക് കേട്ട് തുള്ളുന്നു എന്ന് ആരോപണം 

പ്യോംങ്യാങ്‌: ഉത്തര കൊറിയയുമായി സൗഹൃദമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ പ്രധാനിയാണ് ചൈന. എന്നാല്‍ ഇപ്പോള്‍ ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള ബന്ധം ഉലയുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരന്തരമായുള്ള ഉത്തര കൊറിയയുടെ യുദ്ധ ഭീഷണിക്കും അണുവായുധങ്ങള്‍ പരീക്ഷിക്കുന്നതിനുമെതിരെ ചൈന വിമര്‍ശനം ഉന്നയിച്ചയതാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. ചൈന അമേരിക്കയുടെ വാക്ക് കേട്ട് തുള്ളുന്നു എന്നാണ് ഉത്തര കൊറിയയുടെ ആരോപണം. സ്റ്റേറ്റ് മീഡിയയിലൂടെയാണ് ഉത്തര കൊറിയ ചൈനയ്‌ക്കെതിരെ വിര്‍ശനം ഉന്നയിച്ചിരിക്കുന്നത്. യുദ്ധം ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ചൈന തങ്ങളുടെ പൗരരെ ഉത്തര കൊറിയയില്‍ നിന്നും തിരികെ വിളിച്ചിരുന്നു.

ചൈനയുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ ഉത്തര കൊറിയ ഒരിക്കലും യാജിക്കുകയില്ല എന്ന് ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട കമന്ററിയില്‍ പറയുന്നു. ചൈന വഞ്ചന നടത്തിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

1950 മുതല്‍ 53 വരെ നടന്ന കൊറിയന്‍ യുദ്ധത്തോടെയാണ് ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള സൗഹൃദം വളരുന്നത്്. അമേരിക്കയുമായി നടന്ന യുദ്ധത്തില്‍ ഉത്തര കൊറിയ ജയിക്കാനുള്ള ുപ്രധാന കാരണം തന്നെ ചൈനയുടെ സഹായമായിരുന്നു. എന്നാല്‍ സൗഹൃദമെല്ലാം മറന്ന് ചൈനയോടും പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകായണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്‍. 

അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി നിരന്തരം ശ്രമം നടത്തി വരുകയായിരുന്നു ചൈന. ദക്ഷിണ കൊറിയയും ജപ്പാനുമായി സഖ്യമുണ്ടാക്കിയതിന് ശേഷം ചൈനയേയും കൂടെ കൂട്ടാന്‍ തീവ്ര ശ്രമം നടത്തി വരികയാണ് അമോരിക്ക. എന്നാല്‍ ഇതുവരേയും ചൈന അമേരിക്കയുടെ സഖ്യ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍പ്രകോപനപരമായി ഉത്തര കൊറിയ തന്നെ രംഗത്തെത്തിയത് ചൈനയെ ചൊടിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com