പുകവലി ഉപേക്ഷിക്കൂ, ആറ് അധിക അവധി നേടൂ... പുത്തന്‍ ആശയവുമായി ജാപ്പനീസ് കമ്പനി

പുകയില ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ആറ് അധിക അവധി അനുവദിച്ചിരിക്കുകയാണ് ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായ പിയാല ഇന്‍കോര്‍പ്പറേറ്റ്
പുകവലി ഉപേക്ഷിക്കൂ, ആറ് അധിക അവധി നേടൂ... പുത്തന്‍ ആശയവുമായി ജാപ്പനീസ് കമ്പനി

ടോക്കിയോ: ജീവനക്കാരിലെ പുകവലി കുറയ്ക്കുന്നതിനായി പുത്തന്‍ ആശയവുമായി ജാപ്പനീസ് കമ്പനി. പുകയില ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ ആറ് അധിക അവധി അനുവദിച്ചിരിക്കുകയാണ് ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായ പിയാല ഇന്‍കോര്‍പ്പറേറ്റ്. പുകവലിക്കുന്നതിനായി ഒരു വിഭാഗം പേര്‍ സിഗററ്റ് ബ്രേക്ക് എടുക്കുന്നതിനെതിരേ മറ്റ് ജീവനക്കാര്‍ പരാതി പറഞ്ഞതോടെയാണ് പുകവലിക്കാത്തവര്‍ക്ക് അധിക അവധി അനുവദിച്ചത്. 

പുതിയ തീരുമാനം പുകവലി ഉപേക്ഷിക്കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടാക്കൗ അസുക പറഞ്ഞു. പിഴയും നിയന്ത്രണവും കൊണ്ടുവരുന്നതിനേക്കാള്‍ മികച്ച പ്രതികരണം ഇതിലൂടെയുണ്ടാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കെട്ടിടത്തിന്റെ 29-ാം നിലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. പുകവലിക്കുന്നവര്‍ 15 മിനിറ്റോളമാണ് സിഗററ്റ് ബ്രേക് എടുക്കുന്നത്. 

സെപ്റ്റംബറിലാണ് അധിക അവധി അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നത്. ഇതിനോടകം നാല് പേര്‍ പുകവലി ഉപേക്ഷിച്ചു. 120 ജീവനക്കാരില്‍ 30 പേര്‍ക്കാണ് അധിക അവധി ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com