ബെയ്ജിങ്: മുസ്‌ലിം വിരുദ്ധ പദാവലികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നതിന് ചൈനയില്‍ വിലക്ക്. സിന്‍ജ്യുങ് പ്രവവിശ്യയിലെ ഉയിഗൂര്‍ വംശജരും നിന്‍ജ്യ പ്രവിശ്യയിലെ ഹുയി വംശജരുമായി 21 കോടിയിലേറെ മുസ്‌ലിംകളാണ് ചൈനയിലുള്ളത്.
ഇസ്‌ലാമോഫോബിക് ആയ പദാവലികള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ അധികൃതര്‍ ബ്ലോക്ക് ചെയ്ത് വരികയാണെന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിനെക്കുറിച്ച് മുമ്പ് സെര്‍ച്ച് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മോശം പദാവലികള്‍ ഇനിമുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത രാജ്യത്ത് അനുവദിക്കില്ലെന്നും പത്രം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ