പാക്കിസ്ഥാന്‍ യുഎസ് കരിമ്പട്ടികയില്‍; വിനയായത് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് എതിരെയുള്ള പീഡനം

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍, അഹമ്മദീസ് ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളെ കണക്കിലെടുത്തിയാണ് നടപടി
പാക്കിസ്ഥാന്‍ യുഎസ് കരിമ്പട്ടികയില്‍; വിനയായത് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് എതിരെയുള്ള പീഡനം

വാഷിങ്ടണ്‍: ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ പാക്കിസ്ഥാനെ ചേര്‍ത്ത് യുഎസ് പട്ടിക. പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍, അഹമ്മദീസ് ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളെ കണക്കിലെടുത്തിയാണ് നടപടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് വിവരം പുറത്തുവിട്ടത്. 

1998ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍  പാകിസ്താനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെന്ന് മൈക് പോംപിയോ പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ നിരവധി സ്ഥലങ്ങളില്‍ വിശ്വാസങ്ങളുടെ പേരില്‍ വ്യക്തികള്‍ അക്രമിക്കപ്പെടുകയാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com